നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് പെരുഞ്ചീരകം. ദിവസവും ഇത് കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
food Feb 21 2026
Author: Ameena Shirin Image Credits:Getty
Malayalam
ബ്ലഡ് പ്രഷർ നിയന്ത്രിക്കുന്നു
പെരുഞ്ചീരകം കഴിക്കുന്നത് ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ചും അല്ലാതെയും കഴിക്കാവുന്നതാണ്.
Image credits: Getty
Malayalam
വാട്ടർ റിറ്റെൻഷൻ തടയുന്നു
ശരീരകലകളിൽ ദ്രാവകം അമിതമായി അടിഞ്ഞുകൂടി കൈകൾ, കാലുകൾ, പാദങ്ങൾ, വയർ, മുഖം എന്നിവയിൽ വീക്കം ഉണ്ടാകുന്ന അവസ്ഥയാണ് വാട്ടർ റിറ്റെൻഷൻ. പെരുഞ്ചീരകം കഴിക്കുന്നത് ഇത് തടയാൻ സഹായിക്കുന്നു.
Image credits: Getty
Malayalam
ദഹനം മെച്ചപ്പെടുത്തുന്നു
വയറ് വീർക്കൽ, മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിവ അകറ്റാൻ പെരുഞ്ചീരകം കഴിക്കുന്നത് നല്ലതാണ്.
Image credits: Getty
Malayalam
രോഗങ്ങളെ തടയുന്നു
ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്തതും വരണ്ടതുമായ ചുമ എന്നിവ അകറ്റാൻ പെരുഞ്ചീരകം നല്ലതാണ്. വെള്ളത്തിലിട്ട് തിളപ്പിച്ചും അല്ലാതെയും ഇത് കഴിക്കാവുന്നതാണ്.
Image credits: Getty
Malayalam
ആർത്തവ വേദന കുറയ്ക്കുന്നു
കഠിനമായ ആർത്തവ വേദന കുറയ്ക്കാനും പെരുഞ്ചീരകം കഴിക്കുന്നത് നല്ലതാണ്. ഇത് ചായയിലിട്ടും വെള്ളത്തിലിട്ട് തിളപ്പിച്ചും കുടിക്കാവുന്നതാണ്.
Image credits: Getty
Malayalam
കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
പെരുഞ്ചീരകത്തിൽ ഉയർന്ന അളവിൽ സെലീനിയം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നു.
Image credits: Getty
Malayalam
മുഖത്തെ പാടുകൾ ഇല്ലാതാക്കുന്നു
പെരുഞ്ചീരകത്തിൽ സിങ്കും, കാത്സ്യവും, സെലീനിയവും അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് മുഖത്തെ പാടുകൾ അകറ്റാൻ സഹായിക്കുന്നു.