നല്ല തലമുടി ലഭിക്കണമെങ്കിൽ പോഷക ഗുണമുള്ള ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. ഈ ഭക്ഷണങ്ങൾ തലമുടി നന്നായി വളരാൻ സഹായിക്കും.
food Feb 24 2026
Author: Ameena Shirin Image Credits:Getty
Malayalam
അവോക്കാഡോ
അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്. ഇത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും തലമുടി നന്നായി വളരാൻ സഹായിക്കുകയും ചെയ്യും.
Image credits: Getty
Malayalam
സാൽമൺ
സാൽമൺ പോലുള്ള കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങളിൽ ഒമേഗ 3, പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് കട്ടിയുള്ള മുടി ലഭിക്കാൻ സഹായിക്കും.
Image credits: Getty
Malayalam
ബെറീസ്
സ്ട്രോബെറി, ബ്ലൂബെറി എന്നിവയിൽ ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഇത് തലമുടി നന്നായി വളരാൻ സഹായിക്കും.
Image credits: Getty
Malayalam
മുട്ട
മുട്ടയിൽ ബയോട്ടിനും ധാരാളം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ മുട്ട കഴിക്കുന്നത് തലമുടി നന്നായി വളരാൻ സഹായിക്കും.
Image credits: google
Malayalam
ചീര
അയൺ, ഫോളറ്റ്, വിറ്റാമിൻ എ,സി എന്നിവ ധാരാളം ചീരയിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ സ്കാൽപ്പിനെ ആരോഗ്യത്തോടെ വെയ്ക്കുകയും കട്ടിയുള്ള തലമുടി ലഭിക്കാനും സഹായിക്കുന്നു.
Image credits: Getty
Malayalam
ചെറുപയർ
ചെറുപയറിൽ ധാരാളം പോഷകങ്ങളും അയണും അടങ്ങിയിട്ടുണ്ട്. ഇത് തലമുടി നന്നായി വളരാൻ സഹായിക്കും.
Image credits: Getty
Malayalam
നട്സും സീഡ്‌സും
ബദാം, വാൽനട്ട്, ഫ്ലാക്സ് സീഡ്, സൺഫ്ലവർ സീഡ് എന്നിവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡും, സിങ്കും, സെലീനിയവും അടങ്ങിയിട്ടുണ്ട്. ഇത് കട്ടിയുള്ള തലമുടി ലഭിക്കാൻ സഹായിക്കും.