Malayalam

നെഞ്ചെരിച്ചിൽ തടയാം

ഭക്ഷണം കഴിച്ചതിന് ശേഷം സ്ഥിരമായി നെഞ്ചെരിച്ചിൽ അനുഭവപ്പെടാറുണ്ടോ. എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.

Malayalam

ഇലക്കറികൾ

ചീര പോലുള്ള ഇലക്കറികളിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ അസിഡിറ്റിയും വളരെ കുറവാണ്. ഇത് കഴിക്കുന്നത് നെഞ്ചെരിച്ചിൽ പോലുള്ള പ്രശ്നങ്ങളെ അകറ്റാൻ സഹായിക്കുന്നു.

Image credits: Getty
Malayalam

കൊഴുപ്പ് കുറഞ്ഞ തൈര്

കൊഴുപ്പ് കുറഞ്ഞ തൈരിൽ ധാരാളം പ്രോട്ടീനും പ്രോബയോട്ടിക്സും അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് നിങ്ങൾക്ക് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു.

Image credits: Freepik
Malayalam

വാഴപ്പഴം

മറ്റുള്ള പഴങ്ങളെപോലെയല്ല വാഴപ്പഴം. ഇതിൽ അസിഡിറ്റി വളരെ കുറവാണ്. നെഞ്ചെരിച്ചിൽ തടയാൻ ഇത് കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ഇഞ്ചി

ഭക്ഷണം കഴിച്ചതിന് ശേഷം വയറിന് ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇഞ്ചി കഴിക്കാം. ഇഞ്ചി ചായ ആയും വെള്ളത്തിലിട്ട് തിളപ്പിച്ചും കുടിക്കാവുന്നതാണ്.

Image credits: Getty
Malayalam

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ അസിഡിറ്റി വളരെ കുറവാണ്. അതിനാൽ നല്ല ദഹനം ലഭിക്കാനും നെഞ്ചെരിച്ചിൽ തടയാനും ഇത് കഴിക്കുന്നത് നല്ലതാണ്.

Image credits: Getty
Malayalam

ഓട്മീൽ

ഓട്മീൽ, തവിട് കളയാത്ത ധാന്യങ്ങൾ എന്നിവയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് നെഞ്ചെരിച്ചിൽ തടയാൻ സഹായിക്കും.

Image credits: Getty
Malayalam

ബ്രൗൺ റൈസ്

ബ്രൗൺ റൈസിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Image credits: Getty

കട്ടിയുള്ള തലമുടി ലഭിക്കാൻ കഴിക്കേണ്ട 7 ഭക്ഷണങ്ങൾ

മാതളനാരങ്ങ ജ്യൂസ് പതിവാക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്തും

ദിവസവും പെരുഞ്ചീരകം കഴിക്കുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്

പപ്പായ കഴിക്കുന്നത് കൊണ്ടുള്ള അതിശയിപ്പിക്കുന്ന ആരോ​ഗ്യ​ഗുണങ്ങൾ