Malayalam

ബൈക്ക് ഓടിക്കുമ്പോൾ കൈ കരിവാളിക്കുന്നുണ്ടോ? ടാൻ മാറ്റാൻ ഇതാ വഴികൾ

Malayalam

സൺ പ്രൊട്ടക്ഷൻ ഗ്ലൗസുകൾ

കൈമുട്ട് വരെ മറയ്ക്കുന്ന കോട്ടൺ ഗ്ലൗസുകൾ ഉപയോഗിക്കുന്നത് സൂര്യപ്രകാശം നേരിട്ട് ചർമ്മത്തിൽ പതിക്കുന്നത് തടയാനുള്ള ഏറ്റവും എളുപ്പവഴിയാണ്.

Image credits: Getty
Malayalam

സൺസ്ക്രീൻ മറക്കരുത്

യാത്ര തുടങ്ങുന്നതിന് 20 മിനിറ്റ് മുൻപെങ്കിലും കൈകളിൽ സൺസ്ക്രീൻ പുരട്ടുക. ഇത് ചർമ്മത്തിന് ഒരു സുരക്ഷാ കവചം പോലെ പ്രവർത്തിക്കും.

Image credits: Asianet News
Malayalam

ഫുൾ സ്ലീവ് വസ്ത്രങ്ങൾ

കൈകൾ പൂർണ്ണമായും മറയ്ക്കുന്ന തരത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് വെയിലിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സഹായിക്കും.

Image credits: Getty
Malayalam

കടലമാവും തൈരും

വീട്ടിലെത്തിയാൽ കടലമാവും തൈരും ചേർത്ത് കൈകളിൽ പുരട്ടുന്നത് കരിവാളിപ്പ് മാറാനും ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കുന്ന നാടൻ വിദ്യയാണ്.

Image credits: Asianet News
Malayalam

കറ്റാർവാഴ ജെൽ

വെയിലേറ്റുണ്ടാകുന്ന ചൂടും എരിച്ചിലും മാറാൻ കറ്റാർവാഴ ജെൽ പുരട്ടുന്നത് നല്ലതാണ്. ഇത് ചർമ്മത്തിന് തണുപ്പ് നൽകുകയും നിറം വർദ്ധിപ്പിക്കുകയും ചെയ്യും.

Image credits: Asianet News
Malayalam

തക്കാളി നീര് പരീക്ഷിക്കാം

തക്കാളി നീര് കൈകളിൽ പുരട്ടി കുറച്ചു സമയത്തിന് ശേഷം കഴുകിക്കളയുന്നത് വെയിലേറ്റുണ്ടാകുന്ന കറുത്ത പാടുകൾ നീക്കം ചെയ്യാൻ സഹായിക്കും.

Image credits: Asianet News
Malayalam

കൃത്യമായി വെള്ളം കുടിക്കുക

ചർമ്മം ഉള്ളിൽ നിന്ന് ഹൈഡ്രേറ്റഡ് ആയിരുന്നാൽ കരുവാളിപ്പ് പെട്ടെന്ന് കുറയും. അതിനാൽ യാത്രയ്ക്കിടയിലും ഓഫീസിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

Image credits: Asianet News

വെള്ളം കുടിക്കാൻ മടിയാണോ? വേനലിൽ ഹൈഡ്രേറ്റഡ് ആകാൻ ഇതാ വഴികൾ

വേനലിൽ ഈ ഭക്ഷണങ്ങൾ വേണ്ട; ആരോഗ്യത്തിനായി ഒഴിവാക്കാം ഈ കാര്യങ്ങൾ

വിയർപ്പ് നാറ്റം വില്ലനാണോ? ഇനി കൂളായി നടക്കാം; ഇതാ സിംപിൾ വഴികൾ

ചൂടിനെ തോൽപ്പിക്കാം; വേനലിൽ കൂളാകാൻ ഈ സൂപ്പർ ഫുഡുകൾ ശീലമാക്കൂ