ദിവസം മുഴുവൻ ചർമ്മത്തിൽ അടിഞ്ഞുകൂടിയ സൺസ്ക്രീൻ, വിയർപ്പ്, പൊടി എന്നിവ പൂർണ്ണമായും നീക്കം ചെയ്യാൻ നല്ലൊരു ക്ലെൻസർ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക.
വെയിലേറ്റുണ്ടാകുന്ന എരിച്ചിൽ മാറ്റാൻ കറ്റാർവാഴ ജെല്ലോ റോസ് വാട്ടറോ ഉപയോഗിക്കാം. ഇത് ചർമ്മത്തിന് പെട്ടെന്ന് തണുപ്പും ആശ്വാസവും നൽകും.
സൂര്യപ്രകാശം മൂലമുണ്ടാകുന്ന ചർമ്മത്തിലെ കറുത്ത പാടുകളും കരുവാളിപ്പും അകറ്റാൻ രാത്രിയിൽ വിറ്റാമിൻ സി അടങ്ങിയ സെറം പുരട്ടുന്നത് ഫലപ്രദമാണ്.
വേനൽക്കാലത്ത് ചർമ്മത്തിലെ ഈർപ്പം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ രാത്രിയിൽ ഹൈലൂറോണിക് ആസിഡ് അടങ്ങിയ ലൈറ്റ് വെയിറ്റ് മോയ്സ്ചറൈസർ ഉപയോഗിക്കുക.
വെയിൽ കണ്ണിന് താഴെയുള്ള ചർമ്മത്തെ പെട്ടെന്ന് ബാധിക്കും. കണ്ണിന് ചുറ്റുമുള്ള കരുവാളിപ്പ് മാറ്റാൻ നല്ലൊരു അണ്ടർ ഐ ക്രീം രാത്രിയിൽ പുരട്ടാം.
ചുണ്ടുകളിലെ കറുപ്പ് നിറം മാറാനും വരൾച്ച തടയാനും രാത്രിയിൽ ലിപ് ബാം അല്ലെങ്കിൽ നെയ്യ് പുരട്ടുന്നത് ചുണ്ടുകൾക്ക് മൃദുത്വം നൽകും.
ഉറങ്ങുന്നതിന് മുൻപ് തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് സുഷിരങ്ങൾ അടയാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സഹായിക്കും.
ആർത്തവകാലത്തെ തളർച്ച മാറ്റാം; ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ
ബൈക്ക് ഓടിക്കുമ്പോൾ കൈ കരിവാളിക്കുന്നുണ്ടോ? ടാൻ മാറ്റാൻ ഇതാ വഴികൾ
വെള്ളം കുടിക്കാൻ മടിയാണോ? വേനലിൽ ഹൈഡ്രേറ്റഡ് ആകാൻ ഇതാ വഴികൾ
വേനലിൽ ഈ ഭക്ഷണങ്ങൾ വേണ്ട; ആരോഗ്യത്തിനായി ഒഴിവാക്കാം ഈ കാര്യങ്ങൾ