2026 ഫെബ്രുവരിയിൽ ഇന്ത്യൻ വിപണിയിൽ രണ്ട് പുതിയ പ്രീമിയം ഫുൾ-സൈസ് എസ്‌യുവികൾ എത്തുന്നു: എംജി മജസ്റ്ററും ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈനും. ഇതാ അറിയേണ്ടതെല്ലാം

2026 ഫെബ്രുവരിയിൽ രണ്ട് പ്രീമിയം ഫുൾ-സൈസ് എസ്‌യുവികളുടെ വരവിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ് - എംജി മജസ്റ്ററും ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈനും. 2025 ലെ ഭാരത് മൊബിലിറ്റി ഷോയിൽ പ്രദർശിപ്പിച്ച മജസ്റ്റർ, എംജി ഗ്ലോസ്റ്ററിന്റെ പുതുക്കിയതും സ്‌പോർട്ടിയറുമായ പതിപ്പാണ്. ഫെബ്രുവരി 12 ന് പുറത്തിറങ്ങും. വരും ആഴ്ചകളിൽ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈനും വിൽപ്പനയ്‌ക്കെത്തും. 51,000 രൂപ ടോക്കൺ തുകയ്ക്ക് ഓൺലൈനായും ഡീലർഷിപ്പുകളിലും എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് ഇതിനകം ആരംഭിച്ചു. വരാനിരിക്കുന്ന ഈ 7 സീറ്റർ എസ്‌യുവികളുടെ പ്രധാന വിശദാംശങ്ങൾ ഇതാ.

എം ജി മജസ്റ്റർ

എം‌ജി മജസ്റ്ററിന്റെ ഔദ്യോഗിക വിവരങ്ങൾ ലോഞ്ചിംഗിൽ വെളിപ്പെടുത്തും. എങ്കിലും, എസ്‌യുവിയിൽ 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എഞ്ചിൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് പരമാവധി 216 ബിഎച്ച്പി പവറും 479 എൻഎം ടോർക്കും സൃഷ്‍ടിക്കും. എട്ട്-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നത്. ഇത് എല്ലാ വീലുകളിലേക്കും പവർ അയയ്ക്കുന്നു. തിരഞ്ഞെടുത്ത ആഗോള വിപണികളിൽ വിൽക്കുന്ന മാക്‌സസ് D90 -യിൽ നിന്നാണ് പുതിയ എംജി 7 സീറ്റർ എസ്‌യുവിയുടെ ഡിസൈൻ പ്രചോദനം. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 12.3 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 12-സ്പീക്കർ സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ്, പവർഡ് ടെയിൽഗേറ്റ്, ഹീറ്റഡ് ആൻഡ് പവർഡ് ഫ്രണ്ട് സീറ്റുകൾ തുടങ്ങി നിരവധി സവിശേഷതകൾ ഇതിൽ ഉണ്ടാകാൻ സാധ്യതയുണ്ട്.

ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈൻ

ഇന്ത്യയിൽ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്ന ടിഗ്വാവാൻ ആർ-ലൈനിന്റെ മൂന്ന്-വരി പതിപ്പായ ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈൻ , സികെഡി കിറ്റുകൾ വഴി പ്രാദേശികമായി കൂട്ടിച്ചേർക്കും. കരുത്തിനായി ഈ എസ്‌യുവി 7-സ്പീഡ് ഡിഎസ്‍ജി ട്രാൻസ്‍മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോചാർജ്‍ഡ് പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ പവർട്രെയിൻ സജ്ജീകരണം പരമാവധി 204 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും നൽകുന്നു. 7.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാനും 224 കിലോമീറ്റർ പരമാവധി വേഗത കൈവരിക്കാനും ഇത് അവകാശപ്പെടുന്നു. 15 ഇഞ്ച് വലിയ സെൻട്രൽ ടച്ച്‌സ്‌ക്രീൻ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറി സഹിതമുള്ള വെന്റിലേറ്റഡ്, പവർഡ് ഫ്രണ്ട് സീറ്റുകൾ, ഹീറ്റിംഗ്, മസാജ് ഫംഗ്‌ഷനുകൾ, ആംബിയന്റ് ലൈറ്റിംഗ്, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങി നിരവധി നൂതന സവിശേഷതകളോടെയാണ് ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈനിനെ സജ്ജീകരിച്ചിരിക്കുന്നത്.