സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. UMANG ആപ്പിലും cbse.gov.in എന്ന വെബ്സൈറ്റിലും പരിശോധിക്കാം.

ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. UMANG ആപ്പിലും cbse.gov.in എന്ന വെബ്സൈറ്റിലും പരിശോധിക്കാം. 25 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. ഫലം സംബന്ധിച്ച ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് സിബിഎസ്ഇ പുറത്തുവിടും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ രജിസ്ട്രേഷൻ നമ്പര്‍ ഉപയോഗിച്ച് സിബിഎസ്ഇ ഫലം പരിശോധിക്കാനാകും. മേഖലകളിൽ തിരുവനന്തപുരവും വിജയവാഡയും ആണ് ഒന്നാം സ്ഥാനത്തുള്ളത്. 93.70 ശതമാനമാണ് വിജയം. കഴിഞ്ഞ തവണത്തേക്കാൾ .04 ശതമാനം കൂടുതലാണിത്. വിജയ ശതമാനത്തിൽ പെൺകുട്ടികളാണ് മുന്നിൽ. 

CBSE പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു