ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുളള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ റജിസ്‌ട്രേഷനുള്ള വിശദമായ മാർഗ നിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.

കേരളത്തിൽ പ്രൈമറിതലം മുതൽ ഹൈസ്കൂൾതലം വരെ അധ്യാപകരാകാനുള്ള കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) വിജ്ഞാപനം സർക്കാർ പുറപ്പെടുവിച്ചു. https://ktet.kerala.gov.in വഴി ഈ മാസം 30 വരെ അപേക്ഷ സമർപ്പിക്കാം.

ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുളള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനം, ഓൺലൈൻ റജിസ്‌ട്രേഷനുള്ള വിശദമായ മാർഗ നിർദേശങ്ങൾ എന്നിവ https://ktet.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഹാൾ ടിക്കറ്റ് ഫെബ്രുവരി 11 ന് ഡൗൺലോഡ് ചെയ്യാം. കാറ്റഗറി 1ന് ഫെബ്രുവരി 21ന് രാവിലെ 10 മുതൽ 12.30 വരെയും കാറ്റഗറി 2ന് 21ന് ഉച്ചയ്ക്ക് 2നും കാറ്റഗറി 3ന് 23ന് രാവിലെ 10നും കാറ്റഗറി 4ന് 23ന് ഉച്ചയ്ക്ക് 2നും ആണ് പരീക്ഷ നടക്കുന്നത്.

കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ് അംഗീകാരമുള്ള വിദ്യാലയങ്ങളിൽ അധ്യാപകരാകാൻ കെ-ടെറ്റ് യോഗ്യത നേടണം.ഇതൊരു യോഗ്യതാപരീക്ഷ മാത്രമാണ്.