പാലക്കാട് ഐഐടിയിലെ ഗണിതശാസ്ത്ര വിഭാഗം 'സമ്മർ ട്രെയിനിങ് പ്രോഗ്രാം ഇൻ മാത്തമാറ്റിക്സ്' സംഘടിപ്പിക്കുന്നു. ബി.എസ്.സി, ഇന്റഗ്രേറ്റഡ് ബിഎസ് - എംഎസ് രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് മെയ് 10 വരെ അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് യാത്രാബത്ത, താമസം, ഭക്ഷണം എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ ലഭിക്കും.

പാലക്കാട് ഐഐടിയിൽ ഗണിതശാസ്ത്ര വിഭാഗത്തിൻറെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'സമ്മർ ട്രെയിനിങ് പ്രോഗ്രാം ഇൻ മാത്തമാറ്റിക്സ്' മൂന്നാമത് ബാച്ചിലേക്ക് അപേക്ഷിക്കാം. ഗണിതശാസ്ത്രത്തിൽ തത്പരരായ യുവാക്കളെ കണ്ടെത്തി സംവേദനാത്മക സെഷനുകളിലൂടെ സങ്കീർണമായ ഗണിത പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രാപ്തരാക്കുകയും പ്രസ്തുത വിഷയത്തിൽ പ്രചോദിപ്പിക്കുകയുമാണ് പ്രോഗ്രാമിലൂടെ ലക്ഷ്യമാക്കുന്നത്.

ബി.എസ്.സി (ഗണിതശാസ്ത്രം മേജറായുള്ള) രണ്ടാം വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കും 2026 ജൂണിൽ ഇന്റഗ്രേറ്റഡ് ബിഎസ് - എംഎസ് പ്രോഗ്രാമിന്റെ രണ്ടാം വർഷം പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.‌ വിദ്യാർത്ഥികളെ അക്കാ​ദമിക നിലവാരത്തിന്റെയും ഗണിതശാസ്ത്ര അധ്യാപകരുടെ ശുപാർശയും അടിസ്ഥാനമാക്കി തെരഞ്ഞെടുക്കും. https://forms.gle/LPKmL1L1rLrNABHN8 ലൂടെ മെയ് 10 വരെ ഓൺലൈനായി അപേക്ഷ നൽകാം. ഷോർട്ട് ലിസ്റ്റ് മെയ് അവസാനവാരം വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. പ്രോഗ്രാം ജൂൺ 29 ന് ആരംഭിക്കും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് യാത്രാബത്ത, ഐഐടി ക്യാമ്പസിൽ ഹോസ്റ്റൽ, ഭക്ഷണം, സ്റ്റഡി മെറ്റീരിയലുകൾ, ഇൻറർനെറ്റ്, ലൈബ്രറി സൗകര്യം എന്നിവ നൽകും. വിവരങ്ങൾ https://math.iitpkd.ac.in/STPM2026/ ൽ ലഭിക്കും. സംശയനിവാരണത്തിന് ഇ-മെയിൽ stp math@iitpkd.ac.in.