ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. രാജസ്ഥാനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലെത്തുന്ന ഹൈദരാബാദ് കനത്ത വെല്ലുവിളിയാകും. 

ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്നിറങ്ങും. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തോല്‍വി അറിയാതെ കുതിച്ച രാജസ്ഥാന്‍ റോയല്‍സിനെ മുട്ടുകുത്തിച്ച ആത്മവിശ്വാസവുമായിയാട്ടാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഇറങ്ങുന്നത്. തുടര്‍വിജയങ്ങളുടെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ജയം തുടരാന്‍ സൂപ്പര്‍ കിംഗ്‌സും സണ്‍ റൈസേഴ്‌സും നേര്‍ക്കുനേര്‍ ഇറങ്ങുന്‌പോള്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത് വമ്പന്‍ പോരാട്ടം.

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, ഹെന്റിച് ക്ലാസന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിര എതിരാളികളുടെ പേടി സ്വപ്നം. ശ്രദ്ധാകേന്ദ്രങ്ങളായി പേസര്‍മാരായ പ്രഫുല്‍ ഹിംഗേയും സാകിബ് ഹുസൈനും. ഇരുവരും രാജസ്ഥാനെതിരായ അരങ്ങേറ്റ മത്സരത്തില്‍ വീഴ്ത്തിയത് നാല് വിക്കറ്റ് വീതം. ഇഷാന്‍ മലിംഗ, ര്‍ഷ് ദുബേ എന്നിവര്‍ക്കൊപ്പം നിതീഷ് കുമാര്‍ റെഡ്ഡിയുടെ ഓള്‍റൗണ്ട് മികവ് കൂടിയാവുമ്പോള്‍ സണ്‍റൈസേഴ്‌സ് തയ്യാര്‍. ഡല്‍ഹിയെയും കൊല്‍ക്കത്തയേയും വീഴ്ത്തിയ ചെന്നൈ ഹാട്രിക് ജയം ലക്ഷ്യമിടുമ്പോള്‍ ടീമിന് അവേശമായി എം എസ് ധോണിയുമുണ്ട്.

പരിക്ക് മാറി ടീമിനൊപ്പം ചേര്‍ന്നെങ്കിലും ധോണി ഇന്ന് കളിച്ചേക്കില്ല. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിന്റെ റണ്‍ വരള്‍ച്ചയാണ് പ്രധാന പ്രതിസന്ധി. സഞ്ജു സാംസന്റെയും ഡെവാള്‍ഡ് ബ്രെവിസിന്റെയും സര്‍ഫറാസ് ഖാന്റെയും ബാറ്റില്‍ പ്രതീക്ഷയേറ. പരിക്കേറ്റ ഖലീല്‍ അഹമ്മദിന് പകരം മുകേഷ് ചൗധരിക്ക് അവസരം കിട്ടും. നേര്‍ക്കുനേര്‍ കണക്കില്‍ ചെന്നൈയ്ക്ക് വ്യക്തമായ മേധാവിത്തം. 22 മത്സരങ്ങളില്‍ പതിനഞ്ചിലും ചെന്നൈ ജയിച്ചു. സണ്‍റൈസേഴ്‌സ് ജയിച്ചത് ഏഴ് കളിയില്‍ മാത്രം.

ആര്‍സിബിയും ഇന്ന് ഇറങ്ങും

ഇന്ന് ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകിട്ട് 3.30ന് ബെംഗളുരു, ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ആര്‍സിബി. ഇന്ന് ജയിച്ചാല്‍ പഞ്ചാബിനെ മറികടന്ന് ഒന്നാമതെത്താന്‍ ആര്‍സിബിക്ക് സാധിക്കും. കഴിഞ്ഞ രണ്ട് മത്സരങ്ങളും തോറ്റ ഡല്‍നിലവില്‍ ആറാമതാണ്. നാല് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്കുള്ളത്.

YouTube video player