ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തമെടുത്താല്‍ സര്‍വമേഖലയിലും ചെന്നൈയെ ഡൊമിനേറ്റ് ചെയ്ത ടീം മുംബൈ ആയിരിക്കും
ഐപിഎല്ലിന്റെ എല്‍ ക്ലാസിക്കോ. ധോണി - സച്ചിനില്‍ തുടങ്ങി ധോണി - രോഹിതിലൂടെ ഇപ്പോള്‍ റുതുരാജ് - ഹാര്‍ദിക്കില്‍ എത്തില്‍ നില്‍ക്കുന്ന പോരാട്ടം. ചെന്നൈ സൂപ്പര്‍ കിങ്സ് - മുംബൈ ഇന്ത്യൻസ്.
ഇന്ത്യൻ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തമെടുത്താല്‍ സര്‍വമേഖലയിലും ചെന്നൈയെ ഡൊമിനേറ്റ് ചെയ്ത ടീം മുംബൈ ആയിരിക്കും. ഐപിഎല്ലിലും ചാമ്പ്യൻസ് ലീഗിലുമായി ഏറ്റുമുട്ടിയത് 41 തവണ. 22 പ്രാവശ്യവും വിജയം മുംബൈക്കൊപ്പമായിരുന്നു.
നാല് ഐപിഎല്‍ ഫൈനലുകള്‍, ഒന്നില്‍ മാത്രമാണ് ചെന്നൈക്ക് കിരീടം ഉയർത്താനായത്. രോഹിതിന് കീഴില്‍ മൂന്ന് കിരീടങ്ങള്‍ ചെന്നൈക്കെതിരെ മുംബൈ നേടി.
നേര്‍ക്കുനേര്‍ മത്സരങ്ങളില്‍ ഉയര്‍ന്ന ടീം ടോട്ടല്‍ 219 റണ്‍സാണ്. 2021 എഡിഷനിലായിരുന്നു ഇത്. ചെന്നൈ ഉയര്‍ത്തിയ 218 റണ്‍സ് ലക്ഷ്യം മുംബൈ മറികടന്ന ദിനം.
കൂടുതല്‍ റണ്‍സ് രോഹിതിന്റെ പേരിലാണ്, 913 റണ്‍സ്. തൊട്ട് പിന്നില്‍ റെയ്നയും ധോണിയും. വിക്കറ്റുകളുടെ കണക്കെടുത്താല്‍ ലസിത് മലിംഗയും ഡ്വയിൻ ബ്രാവോയും, 37 വീതം.
Powered By:



