വിജയ് ഹസാരെ ട്രോഫിക്കുള്ള പഞ്ചാബ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിംഗ് തുടങ്ങിയ ഇന്ത്യന്‍ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല.
മൊഹാലി: വിജയ് ഹസാരെ ട്രോഫിക്കുള്ള പഞ്ചാബ് ടീമില്‍ ഇന്ത്യന്‍ താരങ്ങളായ ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിംഗ് എന്നിവരെ ഉള്‍പ്പെടുത്തി. എന്നാല്‍ ക്യാപ്റ്റനെ പ്രഖ്യാപിക്കാതെയാണ് പഞ്ചാബ് ടീമിനെ പ്രഖ്യാപിച്ചത്. ഡിസംബര്‍ 24ന് മഹാരാഷ്ട്രയ്ക്കെതിരെയാണ് പഞ്ചാബിന്റെ ആദ്യ മത്സരം. 18 അംഗ ടീമിനെയാണ് പഞ്ചാബ് പ്രഖ്യാപിച്ചത്. മൂന്ന് ഇന്ത്യന്‍ അന്താരാഷ്ട്ര താരങ്ങള്‍ക്കൊപ്പം, പഞ്ചാബ് നിരവധി പവര്‍-ഹിറ്റര്‍മാരും ഉള്‍പ്പെടുന്നതാണ് പഞ്ചാബ് ടീം. വിക്കറ്റ് കീപ്പര്‍-ബാറ്റര്‍ പ്രഭ്‌സിമ്രാന്‍ സിംഗിനൊപ്പം നമന്‍ ധീര്‍, അന്‍മോല്‍പ്രീത് സിംഗ്, രാമന്‍ദീപ് സിംഗ്, സന്‍വീര്‍ സിംഗ്, സ്പിന്‍-ബൗളിംഗ് ഓള്‍റൗണ്ടര്‍ ഹര്‍പ്രീത് ബ്രാര്‍ എന്നിവരും മധ്യനിരയില്‍ ടീമിന് ആഴം വര്‍ധിപ്പിക്കും.
പേസ് ആക്രമണത്തില്‍ അര്‍ഷ്ദീപിനൊപ്പം ഗുര്‍ണൂര്‍ ബ്രാര്‍, കൃഷ് ഭഗത് എന്നിവര്‍ പേസ് നിരയിലുണ്ട്. ഗൗരവ് ചൗധരി, സുഖ്ദീപ് ബജ്വ എന്നിവരുടെ അധിക പിന്തുണയും ലഭിക്കും. ഗില്‍, അഭിഷേക്, അര്‍ഷ്ദീപ് എന്നിവരുടെ ലഭ്യത അനിശ്ചിതത്വത്തിലാണ്. ജനുവരി 11 മുതല്‍ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ഏകദിനങ്ങള്‍ ഇന്ത്യ കളിക്കേണ്ടതുണ്ട്. ഏകദിന ടീമിന്റെ ക്യാപ്റ്റനാണ് ഗില്‍. തുടര്‍ന്ന് ജനുവരി 21 മുതല്‍ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയും ഇന്ത്യ കളിക്കും.
വിജയ് ഹസാരെ ട്രോഫിക്കുള്ള പഞ്ചാബ് ടീം: ശുഭ്മാന്‍ ഗില്‍, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിംഗ്, പ്രഭ്സിമ്രാന്‍ സിംഗ് (വിക്കറ്റ് കീപ്പര്‍), ഹര്‍നൂര്‍ പന്നു, അന്‍മോല്‍പ്രീത് സിംഗ്, ഉദയ് സഹാറന്‍, നമന്‍ ധിര്‍, സലില്‍ അറോറ (വിക്കറ്റ് കീപ്പര്‍), സന്‍വീര്‍ സിംഗ്, രമണ്‍ദീപ് സിംഗ്, ജഷന്‍പ്രീത് സിംഗ്, രഹ്പ്രീത് സിംഗ്, രഹ്പ്രീത് ബര്‍ഗര്‍ സിംഗ് ഭഗത്, ഗൗരവ് ചൗധരി, സുഖ്ദീപ് ബജ്‌വ.
നേരത്തെ, അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനുള്ള ടീമില്‍ നിന്ന് ഗില്ലിനെ ഒഴിവാക്കിയിരുന്നു. സഞ്ജു സാംസണെ വിക്കറ്റ് കീപ്പറും ഓപ്പണറാക്കിയുമുള്ള ടീമിനെയാണ് ഇന്ത്യന്‍ സെലക്റ്റര്‍മാര്‍ പ്രഖ്യാപിച്ചത്. ടി20 ക്രിക്കറ്റില്‍ ഗില്‍ മികച്ച ഫോമില്‍ ആയിരുന്നില്ല.



