ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ശിഖര്‍ ധവാന്‍, എന്നിവരും നേരത്തെ റേഞ്ച് റോവര്‍ സ്വന്തമാക്കിയവരാണ്.

തിരുവനന്തപുരം: ഏഷ്യാ കപ്പില്‍ നാളെ നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ആദ്യ മത്സരത്തില്‍ യുഎഇക്കെതിരെ പ്ലേയിംഗ ഇലവനില്‍ ഇടം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ കരിയറിലാദ്യമായി പാകിസ്ഥാനെതിരെ മത്സരിക്കാനിറങ്ങുമെന്നാണ് കരുതുന്നത്. ഇതിനിടെ സഞ്ജു ജീവിതത്തിലെ യാത്രകള്‍ക്കും വേഗം കൂട്ടുകയാണ്. ആഡംബര എസ്‌യുവി വാഹനമായ ലാന്‍ഡ് റോവറിന്‍റെ റേഞ്ച് റോവര്‍ സ്വന്തമാക്കിയാണ് സഞ്ജു നിരത്തിലും കുതിക്കാനൊരുങ്ങുന്നത്.

സെലിബ്രിറ്റികളുടെ ഇഷ്ടവാഹനം

മൂന്ന് കോടി രൂപ വിലയുള്ള റേഞ്ച് റോവറിന്‍റെ ഓട്ടോ ബയോഗ്രഫി പതിപ്പാണ് സഞ്ജു സ്വന്തമാക്കിയത്. സെലിബ്രിറ്റികള്‍ കൂടുതലും തെരഞ്ഞെടുക്കുന്ന സാന്‍റോറിനി ബ്ലാക്ക് നിറത്തിലുള്ള റേഞ്ച് റോവര്‍ തന്നെയാണ് സഞ്ജുവും സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സൂര്യകുമാര്‍ യാദവ്, മുഹമ്മദ് സിറാജ്, ശിഖര്‍ ധവാന്‍, എന്നിവരും നേരത്തെ റേഞ്ച് റോവര്‍ സ്വന്തമാക്കിയവരാണ്. ‘കാര്‍ഗൈ ഇന്ത്യ’യാണ് തങ്ങളുടെ ഇസ്റ്റഗ്രാം പേജില്‍ സഞ്ജു പുതിയ റേഞ്ച് റോവര്‍ സ്വന്തമാക്കിയ കാര്യം വീഡിയോയിലൂടെ പുറത്തുവിട്ടത്.

22 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലോടെ വരുന്ന റേഞ്ച് റോവര്‍ ഓട്ടോഗ്രഫി പതിപ്പിൽ 13.2 ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍‌മെന്‍റ് ഡിസ്പ്ലേ, ഹെഡ് അപ്പ് ഡിസ്പ്ലേ, മസാജിംഗ് സംവിധാനത്തോടുകൂടിയ 24 വേ ഹീറ്റഡ് ആന്‍ഡ് കൂള്‍ സീറ്റുകള്‍ എന്നിവയുമുണ്ട്. രണ്ട് വേരിയന്‍റുകളിലാണ് റേഞ്ച് റോവര്‍ പ്രധാനമായും ഇറങ്ങുന്നത്. 523 ബിഎച്ച്പി കരുത്തുള്ള 4.4 ലിറ്റര്‍ വി8 മൈല്‍ഡ് ഹൈബ്രിഡ് എഞ്ചിനോടു കൂടിയ പതിപ്പും 394 ബിഎച്ച്പി കരുത്തും 550 എന്‍എൺ ടോര്‍ക്കുമുള്ള ആറ് സിലിണ്ടര്‍ എഞ്ചിനോട് കൂടിയ 3 ലിറ്റര്‍ പതിപ്പുമാണ് റേഞ്ച് റോവറിനുള്ളത്. ഇതിലേതാണ് സഞ്ജു സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

View post on Instagram

അടുത്തിടെ ഇന്ത്യൻ ടെസ്റ്റ് ടീം നായകന്‍ കൂടിയായ ശുഭ്മാന്‍ ഗില്‍ മെഴ്സിഡെസ് മേബാക്ക് ജിഎല്‍എസ് 600 പതിപ്പ് സ്വന്തമാക്കിയിരുന്നു. 4.4 കോടി രൂപയാണ് ഡ്യുവല്‍ ടോണില്‍ വരുന്ന മേബാക്കിന്‍റെ വില.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക