വടിവാൾ, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി തുടങ്ങി മാരകായുധങ്ങളും ഇവർ കരുതിവെച്ചിരുന്നു. നാലു കാറുകളും 14 ബൈക്കുകളും മൂന്ന് ഐഫോണുകൾ അടക്കം 33 മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു.

തൃശ്ശൂർ: സംഘടിത ഗുണ്ടാ സംഘത്തിന്റെ വൻ കവർച്ചാ പദ്ധതി തകർത്ത് പൊലീസ്. 34 അംഗ ഗുണ്ടാസംഘമാണ് തൃശ്ശൂരിൽ പോലീസിന്റെ വലയിലായത്. കൊടകര കുഴൽപ്പണ കേസിലെ പ്രതി മാർട്ടിൻ അടക്കം നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവർ. 34 അംഗ ഓർഗനൈസ്ഡ് ക്രൈം സിൻഡിക്കേറ്റ്. കൊലപാതകം, കൊലപാതകശ്രമം, കവർച്ച, ലഹരിക്കടത്ത് തുടങ്ങി നൂറിലധികം കേസുകളിലെ പ്രതികൾ. പനംകുളത്തെ വീട്ടിൽ 34 പേരും ഒത്തുകൂടിയത് സംഘടിത കവർച്ച ലക്ഷ്യമിട്ട്. വടിവാൾ, ഇരുമ്പ് കമ്പി, ഇരുമ്പ് പൈപ്പ്, മരവടി തുടങ്ങി മാരകായുധങ്ങളും ഇവർ കരുതിവെച്ചിരുന്നു. നാലു കാറുകളും 14 ബൈക്കുകളും മൂന്ന് ഐഫോണുകൾ അടക്കം 33 മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. കൊടകര കുഴൽപ്പണ കേസിലെ പ്രതി മാർട്ടിനാണ് പിടിയിലായവരിൽ കുപ്രസിദ്ധൻ. ബിഎൻഎസ് 310,111,27 വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming