ഡാർക്ക് വെബ്ബ് വഴി ഇവർ ചിത്രങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരം 2020 ൽ ഇന്റർപോളാണ് സിബിഐയെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 3 വയസുകാരനുൾപ്പടെ 33 കുട്ടികൾ കൊടുംക്രൂരതയ്ക്ക് ഇരയായതായി കണ്ടെത്തി.

ദില്ലി: 33 കുട്ടികളെ ലൈം​ഗികപീഡനത്തിനിരയാക്കി ന​ഗ്നചിത്രങ്ങൾ ഡാർക്ക് വെബ്ബിൽ വിറ്റ ഉത്തർ പ്രദേശിലെ ദമ്പതികൾക്ക് തൂക്കുകയർ. ബാന്ദ സ്വദേശിയായ രാംഭവനും ഭാര്യ ദുർ​ഗാവതിക്കുമാണ് പോക്സോ കോടതി വധശിക്ഷ വിധിച്ചത്. ഇന്റർപോൾ നൽകിയ വിവരമനുസരിച്ച് സിബിഐയാണ് കേസ് അന്വേഷിച്ചത്.

33 കുട്ടികളെ കൊടും ക്രൂരതക്കിരയാക്കിയ ദമ്പതികൾക്ക് തൂക്കുകയർ. ബാന്ദ്രയിലും ചിത്രകൂടിലുമായി 2010 മുതൽ 2020 വരെയാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. പണം നൽകിയും വീഡിയോ ​ഗെയിമുകൾ കളിക്കാൻ ക്ഷണിച്ചുമാണ് കുട്ടികളെ ദമ്പതികൾ വീട്ടിലേക്കെത്തിച്ചത്. ജലസേചന വകുപ്പിൽ ജൂനിയർ എഞ്ചിനീയറായിരുന്നു രാംഭവാൻ. ഡാർക്ക് വെബ്ബ് വഴി ഇവർ ചിത്രങ്ങൾ വിൽക്കുന്നുണ്ടെന്ന വിവരം 2020 ൽ ഇന്റർപോളാണ് സിബിഐയെ അറിയിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 3 വയസുകാരനുൾപ്പടെ 33 കുട്ടികൾ കൊടുംക്രൂരതയ്ക്ക് ഇരയായതായി കണ്ടെത്തി.

സ്വകാര്യ ഭാ​ഗങ്ങളിലും കണ്ണിലും ​ഗുരുതര പരിക്കേറ്റ കുട്ടികളെയും. വർഷങ്ങളോളം ആശുപത്രിയിൽ ചികിത്സ വേണ്ടിവന്നവരെയും ഇപ്പോഴും മാനസികപ്രശ്നങ്ങൾ അനുഭവിക്കുന്നവരെയും സിബിഐ അന്വേഷണത്തിൽ കണ്ടെത്തി. 2021 ൽ കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചു. ഇരുവരുടെയും ചെയ്തികൾ പ്രാകൃതവും അതിക്രൂരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പരമാവധി ശിക്ഷ ആവശ്യപ്പെട്ടത്. അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ബാന്ദ പോക്സോ കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming