ബിഗ് ബോസ് മലയാളം സീസണ്‍ 7 വീട്ടില്‍ വീണ്ടും പൊട്ടിക്കരഞ്ഞ് അക്ബര്‍ ഖാന്‍. ഇന്നലെ ആദില പാവ എടുത്ത് മാറ്റിയതാണെങ്കിൽ, ഇന്ന് അക്കാര്യമടക്കം പറഞ്ഞുകൊണ്ടാണ് അക്ബർ കരയുന്നത്.

ബി​ഗ് ബോസ് മലയാളം സീസൺ 7ലെ ശ്രദ്ധേയനായ മത്സരാർത്ഥിയാണ് അക്ബർ ഖാൻ. ഷോ എഴുപത്തി നാലാം ദിവസത്തിൽ എത്തിനിൽക്കുമ്പോൾ വളരെ ഇമോഷണലായാണ് രണ്ട് ദിവസമായി അക്ബറിനെ കാണുന്നത്. ഇന്നലെ ആദില പാവ എടുത്ത് മാറ്റിയതാണെങ്കിൽ, ഇന്ന് അക്കാര്യമടക്കം പറഞ്ഞുകൊണ്ടാണ് അക്ബർ കരയുന്നത്. ആദിലയോട് സംസാരിക്കവേ ആയിരുന്നു ഇത്.

പാവ എടുത്തത് താനാണെന്ന് ആദില പറയുന്നുണ്ട് അക്ബറിനോട്. ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് അക്ബറും. "ജയിക്കുക എന്ന ഉദ്ദേശത്തിലാണ് നമ്മൾ ​ഗെയിം കളിക്കുന്നത്. വേറൊരാളുടെ ​ഗെയിം തകർക്കണമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. ടിക്കറ്റ് ടു ഫിനാലേയിലേക്ക് കയറാൻ എന്തെങ്കിലും കിട്ടണമെങ്കിൽ കിട്ടട്ടേ എന്നാണ്. അതിനിടയിൽ ഇങ്ങനെ ഒക്കെ കളിക്കയാണ്. അതും ഫെയറായി കളിക്കണമെന്ന് പറഞ്ഞവർ. നീ കാണേയാണ് ഞാൻ പാവ അവിടെ വച്ചത്. വേറെ ആരെങ്കിലും എടുക്കുന്നത് പോലെ അല്ലല്ലോ. നീ ആകും പാവ എടുത്തതെന്ന് എനിക്ക് അറിയാമായിരുന്നു", എന്ന് അക്ബർ പറയുന്നു.

ഇതിനിടെ താൻ ഷെയർ കൊടുത്തിട്ടില്ലെന്ന് ആദില ആവർത്തിച്ച് പറയുന്നുണ്ട്. "ഷെയർ കൊടുക്കുകയോ ഇല്ലയോ എന്നത് അല്ലല്ലോ. ഇനി എനിക്കിതിൽ സ്കോപ്പില്ല. കാരണം ടോപ്പിൽ നിന്നും താഴെ വന്നു കഴിഞ്ഞു. ഞാൻ നിങ്ങളെ ഒന്നും താറടിക്കാൻ വന്നിട്ടില്ല. നിങ്ങളാണ് എന്നെ ഉപദ്രവിച്ചു കൊണ്ടിരിക്കുന്നത്. പലപ്പോഴും പല കാര്യങ്ങളും എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. എന്നെ കാണുമ്പോൾ ലക്ഷ്മി തിരിഞ്ഞിരിക്കുന്നു. അതൊക്കെ ഫീൽ ചെയ്യുന്നുണ്ട്", എന്ന് പറഞ്ഞ് അക്ബർ കരഞ്ഞു. ഇവിടെ ഏറ്റവും കൂടുതൽ ഒറ്റപ്പെടുന്നത് അക്ബർ ആണെന്നാണ് നെവിൻ ഇടയിൽ പറയുന്നത്.

"പാവ പോയതിന്റെ വിഷമമൊന്നും അല്ല. ആ ഒരവസ്ഥയിലൂടെ കടന്നു പോകുമ്പോഴെ അത് മനസിലാകൂ. ഞാൻ വലിയ ​ഗെയിമർ ഒന്നുമല്ല. ഞാൻ എന്റെ കളി കളിച്ച് പോകുന്ന ആളാണ്. ഞാൻ വന്ന് സംസാരിക്കുമ്പോൾ ചോദിക്കുന്നതിന് മാത്രം മറുപടി പറയുന്ന അവസ്ഥ. ഫീൽ ചെയ്യും. അനീഷേട്ടൻ സ്ട്രാറ്റജിക്ക് വേണ്ടി ഒറ്റപ്പെടുകയാണ്. പക്ഷേ അതിനോട് എനിക്ക് താല്പര്യമില്ല. ഒറ്റപ്പെടാൻ താല്പര്യമില്ലാത്ത വ്യക്തിയാണ് ഞാൻ", എന്നും അക്ബർ വിഷമത്തോടെ പറയുന്നുണ്ട്. ആദില അക്ബറിനെ ആശ്വസിപ്പിക്കുന്നുമുണ്ട്. ​ഗെയിം ​ഗെയിമായി എടുക്കണമെന്നും ആദില പറയുന്നുണ്ട്.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്