'തുടരും' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അമൃതവർഷിണി, ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'വരവ്' എന്ന പുതിയ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോജു ജോർജ്ജ് നായകനാവുന്ന ഈ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ച്  താരത്തിന്റെ ജന്മദിനം ആഘോഷിച്ചു.

‘തുടരും’ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഹിറ്റ് കഥാപാത്രം ബെൻസിന്റെ മകൾ പവിത്ര എന്ന കഥാപാത്രമായി ജനശ്രദ്ധ നേടിയ അമൃതവർഷിണിക്ക് ഇത്തവണത്തെ ജന്മദിനം ഏറെ മധുരമുള്ളതാണ്. ഷാജി കൈലാസ് ജോജു ജോർജ്ജ് ടീമിന്റെ മാസ്സ് ആക്ഷൻ ചിത്രമായ 'വരവി'ൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് അമൃതവർഷിണി. ‘വരവി’ന്റെ ലൊക്കേഷനിൽ ഷാജി കൈലാസ്, ജോജു ജോർജ്ജ്, എ.കെ സാജൻ, ഓൾഗാ പ്രൊഡക്ഷൻസ് സാരഥി റെജി പ്രോത്താസിസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് അമൃതവർഷിണിയുടെ ജന്മദിനം ആഘോഷിച്ചു.

കൊച്ചിൻ നേവൽ ബേസിലെ കേന്ദ്രീയ വിദ്യാലയയിൽ പഠിക്കുന്ന അമൃത, ഒരു സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ്. ഒപ്പം ലൊക്കേഷനിലെത്തിയ അമൃതയുടെ ഇരട്ട സഹോദരനും ജന്മദിനം ആഘോഷിച്ചു. 'Game of Survival' എന്ന ടാഗ്‌ലൈനോടെ എത്തുന്ന ‘വരവ്‘ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ പ്ലാന്റർമാർക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. ഷാജി കൈലാസിന്റെ ഹിറ്റ് ചിത്രങ്ങളായ ചിന്താമണി കൊലക്കേസ്, റെഡ് ചില്ലീസ് എന്നിവയ്ക്ക് രചന നിർവ്വഹിച്ച എ.കെ. സാജൻ തന്നെയാണ് ഈ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് ചിത്രം നിർമ്മിക്കുന്നത്. എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: ജോമി ജോസഫ്, രാഹുൽ റെജി എന്നിവരാണ്.

ജോജുവിനൊപ്പം ആക്ഷൻ റാണി വാണി വിശ്വനാഥ്, മുരളി ഗോപി, അർജുൻ അശോകൻ, ബാബുരാജ്, ബൈജു സന്തോഷ്‌, സുകന്യ, വിൻസി അലോഷ്യസ്, സാനിയ ഇയ്യപ്പൻ, ദീപക് പറമ്പോൽ, അസീസ് നെടുമങ്ങാട് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം ഏപ്രിൽ റിലീസായി തിയേറ്ററുകളിലെത്താൻ തയ്യാറെടുക്കുകയാണ്.

ഛായാഗ്രഹണം: എസ്. ശരവണൻ, സംഗീതം: സാം സി.എസ്, എഡിറ്റർ: ഷമീർ മുഹമ്മദ്, കലാസംവിധാനം: സാബു റാം, മേക്കപ്പ്: സജി കാട്ടാക്കട, കോസ്റ്റ്യും ഡിസൈൻ: സമീറ സനിഷ്, സ്റ്റിൽസ്: ഹരി തിരുമല, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ ഹെഡ്: റോൺ ഐസക് തോമസ്, പ്രൊഡക്ഷൻ മാനേജേർസ്: ശിവൻ പൂജപ്പുര & അനിൽ അൻഷാദ്, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ: വിനോദ് മംഗലത്ത്, മാർക്കറ്റിങ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: മഞ്ജു ഗോപിനാഥ്‌ & ഹെയിൻസ്.