റിലീസ് ചെയ്ത് 28 ദിവസം പൂർത്തിയാക്കുമ്പോൾ ചത്താ പച്ച ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ സിനിമാസ്വാദകർക്ക് സിനിമ കാണാനാകും.
ഡബ്ല്യൂഡബ്ല്യൂഡബ്ല്യൂഇയുടെ പശ്ചാത്തലത്തിൽ ഒരുങ്ങിയ മലയാള ചിത്രമാണ് ചത്താ പച്ച. അധ്വൈത് നായറിന്റെ സംവിധാനത്തിൽ എത്തിയ ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. ചിത്രത്തിന്റെ മേക്കിങ്ങിനും അഭിനേതാക്കളുടെ പ്രകടനത്തിനുമെല്ലാം അവർ കയ്യടിച്ചു. ഇപ്പോഴിതാ റിലീസ് ചെയ്ത് 28 ദിവസം പൂർത്തിയാക്കുമ്പോൾ ചത്താ പച്ച ഒടിടിയിൽ എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെ സിനിമാസ്വാദകർക്ക് സിനിമ കാണാനാകും.
മമ്മൂട്ടി അതിഥി വേഷത്തിൽ എത്തിയ ചിത്രം കൂടിയാണ് ചത്താ പച്ച. വാൾട്ടർ എന്ന കഥാപാത്രത്തെ ആയിരുന്നു മമ്മൂട്ടി അവതരിപ്പിച്ചത്. വൻ ഹൈപ്പിലാണ് ഈ വേഷം എത്തിയതെങ്കിലും സ്ലാങ്ങിന്റെ പ്രശ്നം കാരണം വേണ്ടത്ര ഇമ്പാക്ട് ഉണ്ടാക്കാൻ ഈ കഥാപാത്രത്തിന് സാധിച്ചിരുന്നില്ല. ഇതിന്റെ പേരിൽ പരിഹാസങ്ങളും ഉയർന്നിരുന്നു. എന്നാൽ ഒടിടിയിൽ എത്തിയപ്പോൾ മമ്മൂട്ടിയുടെ ഭാഗം റീ ഡബ്ബ് ചെയ്താണിപ്പോൾ സ്ട്രീമിംഗ് ചെയ്യുന്നത്. തിയറ്ററിലെ വെർഷനെക്കാൾ വളരെ ബെറ്റർ എന്നാണ് സിനിമ കണ്ട ഒടിടി പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. ഇതങ്ങ് നേരത്തെ ചെയ്തൂടായിരുന്നുവോ എന്നും എങ്കിൽ മികച്ചൊരു തിയറ്റർ എക്സ്പീരിയൻസ് ലഭിക്കുമായിരുന്നുവെന്ന് പറയുന്നവരും ധാരാളമാണ്. ഫോർട്ട് കൊച്ചിയിലെ പഴയ സ്ലാങ്ങാണ് താൻ പറഞ്ഞിരിക്കുന്നതെന്ന് നേരത്തെ മമ്മൂട്ടി പറഞ്ഞിരുന്നു.
2026 ജനുവരി 26ന് ആയിരുന്നു ചത്താ പച്ചയുടെ റിലീസ്. ആദ്യ ഷോ മുതല്‍ തന്നെ മികച്ച പ്രതികരണം നേടാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു. അർജുൻ അശോകൻ, റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത്, സിദ്ദിഖ്, ലക്ഷ്മി മേനോൻ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്. വാണിജ്യപരമായി വിജയിച്ച ഈ ചിത്രം 2026ല്‍ മികച്ച കളക്ഷന്‍ ലഭിച്ച സിനിമ കൂടിയാണ്.



