ദിലീപിനെ നായകനാക്കി ജഗന്‍ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേരിട്ടു

ദിലീപ് നായകനായെത്തുന്ന പുതിയ ചിത്രത്തിന്‍റെ പേര് പ്രഖ്യാപിച്ചു. ജഗന്‍ ഷാജി കൈലാസിന്‍റെ സംവിധാന അരങ്ങേറ്റമായ ചിത്രത്തിന് നീക്കം എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിലെ ദിലീപിന്‍റെ ഒരു പോസ്റ്ററിനൊപ്പമാണ് പേര് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയത്ത് കുട പിടിച്ച് ആരെയോ രൂക്ഷമായി നോക്കുന്ന ദിലീപ് കഥാപാത്രമാണ് പോസ്റ്ററില്‍. ദിലീപിൻ്റെ കരിയറിലെ 152-ാമത്തെ ചിത്രമാണ് ഇത്. ഉർവ്വശി തീയറ്റേഴ്‌സ്, കാക്കാ സ്റ്റോറീസ് എന്നീ ബാനറുകളിൽ സന്ദീപ് സേനൻ, അലക്‌സ് ഇ കുര്യൻ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. പൂർണ്ണമായും ഇമോഷണൽ ഡ്രാമ ത്രില്ലർ ജോണറിൽ എത്തുന്ന ചിത്രമാണ് ഇത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള സഞ്ചാരമാണ് ചിത്രത്തിൻ്റേതെന്ന് അണിയറക്കാര്‍ പറയുന്നു.

തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായി അറുപത് ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് നീക്കം ഷൂട്ട് പൂർത്തിയായിരിക്കുന്നത്. ദിലീപിന് പുറമെ ബിനു പപ്പു, ബിലാസ് ചന്ദ്രൻ, അശോകൻ, ശാരി, സിദ്ദിഖ്, കലാഭവൻ ഷാജോൺ, സാദിഖ്, ഡ്രാക്കുള സുധീർ, കോട്ടയം രമേശ്, ഷെല്ലി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. വിബിൻ ബാലചന്ദ്രൻ്റേതാണു തിരക്കഥ. സംഗീതം മുജീബ് മജീദ്, ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റിംഗ് സൂരജ് ഇ എസ്, കോ പ്രൊഡ്യൂസേർസ് സംഗീത് സേനൻ, നിമിത ഫ്രാൻസിസ് എം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ രഘു സുഭാഷ് ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ.

മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, അസോസിയേറ്റ് ഡയറക്ടർ മുകേഷ് വിഷ്ണു, സ്റ്റിൽസ് വിഘ്നേഷ് പ്രദീപ്, ഡിസൈൻ യെല്ലോ ടൂത്ത്, പ്രൊജക്റ്റ് ഡിസൈൻ മനു ആലുക്കൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബർണാഡ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ് ഏറ്റുമാനൂര്‍. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം ഉർവ്വശി തീയറ്റേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD News