ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ സസ്പെൻസ് ത്രില്ലർ ചിത്രം ഐസിയുവിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

'താന്തോന്നി' എന്ന ചിത്രത്തിന് ശേഷം ജോർജ് വർഗീസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'I C U' (ഐ സി യു) വിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ബിബിൻ ജോർജും ബാബുരാജും പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം ഒരു സസ്പെൻസ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറിൽ ജെയിൻ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. തമിഴിൽ സൂര്യ നിർമ്മിച്ച 'ഉറിയടി' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ വിസ്മയ ആണ് ഈ ചിത്രത്തിലെ നായിക. മുരളി ഗോപി, ശ്രീകാന്ത് മുരളി, മീര വാസുദേവ്, നവാസ് വള്ളിക്കുന്ന് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

സന്തോഷ് കുമാറാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. സി ലോകനാഥൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ ജോസ് ഫ്രാങ്ക്‌ളിൻ സംഗീതം പകരുന്നു. എഡിറ്റിംഗ് ലിജോ പോൾ. ഷിബു സുശീലനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. കലാസംവിധാനം ബാവ, ആക്ഷൻ മാഫിയ ശശി, കോസ്റ്റ്യൂം ഡിസൈന്‍ സ്റ്റെഫി സേവ്യർ, മേക്കപ്പ് റോണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ വിക്കി, കിഷൻ ശബ്ദമിശ്രണം, എം ആർ രാജാകൃഷ്ണൻ, മാർക്കറ്റിംഗ് ബ്രിംഗ്ഫോർത്ത്. പിആർഒ -എ എസ് ദിനേശ്, ആതിര ദിൽജിത്ത്. ചിത്രം ഈ മാസം തിയറ്ററുകളിലെത്തും.