. അവർ ചെറിയ കുട്ടികളായിരുന്നപ്പോൾ ഞാൻ വളരെ ലവിങ് ആയിരുന്നു. അവർ പറയുന്നത് എല്ലാം സാധിച്ച് കൊടുക്കുമായിരുന്നു.
പാചക പരിപാടികളെക്കുറിച്ച് ഓര്ക്കുമ്പോള് മലയാളി മനസിലേക്ക് വരുന്ന മുഖങ്ങളിലൊന്നാണ് ലക്ഷ്മി നായരുടേത്. പാചകത്തിന് പുറമേ, വിവിധ സ്ഥലങ്ങളിലെ വേറിട്ട രുചികളും ലക്ഷ്മി പരിചയപ്പെടുത്തിയിരുന്നു. ഒരു മകനും മകളുമാണ് ലക്ഷ്മിക്കുള്ളത്. ഇവരെക്കുറിച്ചാണ് മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ പാർവതി സംസാരിക്കുന്നത്.
''എനിക്ക് രണ്ട് മക്കളാണ്. മോൻ എക്സ്ട്രോവേർട്ടാണ്. മോള് എന്റെ ഭർത്താവിനെപ്പോലെയും. എന്റെ ഭർത്താവ് കുറച്ച് പാവമാണ്. ഞാനാണ് മക്കളോട് കുറച്ച് സ്ട്രിക്ടായി പെരുമാറുന്നയാൾ. അവർ ചെറിയ കുട്ടികളായിരുന്നപ്പോൾ ഞാൻ വളരെ ലവിങ് ആയിരുന്നു. അവർ പറയുന്നത് എല്ലാം സാധിച്ച് കൊടുക്കുമായിരുന്നു. ടീനേജായപ്പോൾ അൽപ്പം സ്ട്രിക്ടായി. മോളുടെ കാര്യത്തിൽ സ്ട്രിക്ടാവേണ്ട ആവശ്യം വന്നിട്ടില്ല. വളരെ നല്ല കുട്ടിയായിരുന്നു. മൊബൈൽ ഫോൺ വാങ്ങിത്തരട്ടേയെന്ന് ഞാൻ അവളോട് അങ്ങോട്ട് പോയി ചോദിക്കുകയാണ് ചെയ്തത്. അപ്പോഴും വേണ്ടെന്നായിരുന്നു മറുപടി. കല്യാണം ഉറപ്പിക്കുന്നത് വരെ അവൾ മൊബൈൽ ഉപയോഗിച്ചിട്ടില്ല. വ്യത്യസ്തയായ പെൺകുട്ടിയായിരുന്നു.
വഴക്ക് പറയേണ്ട ആവശ്യം മോളുടെ കാര്യത്തിൽ വന്നിട്ടില്ല. എഞ്ചിനീയറിങിനുശേഷം അവൾ ലോയും പഠിച്ചിരുന്നു. ഞങ്ങളുടെ കോളേജിൽ തന്നെയാണ് പഠിച്ചത്. പക്ഷെ എന്റെ മകളാണെന്ന് അവിടെ ആർക്കും അറിയില്ലായിരുന്നു. ഞാനായിരുന്നു പ്രിൻസിപ്പൽ. അവളുടെ കെട്ടും മട്ടും കണ്ടാൽ പ്രിൻസിപ്പലിന്റെ മകളാണെന്ന് പറയില്ല. ഒരു ജാഡയുമില്ല. ഒട്ടും മോഡേണായി നടക്കാറില്ലായിരുന്നു. ഷാളൊക്കെ ഡബിൾ സൈഡ് ഇട്ട് പിൻ ചെയ്ത് വെക്കുമായിരുന്നു. സ്വന്തം ഇഷ്ടപ്രകാരം അവൾ ചെയ്തതാണ്. ഞാൻ ഒന്നിനും നിർബന്ധിച്ചിട്ടില്ല. കോളേജിൽ പഠിക്കുമ്പോഴും മുടി കെട്ടി കൊടുത്തിരുന്നത് ഞാനാണ്. കല്യാണശേഷം ഞങ്ങൾ ആരും പ്രതീക്ഷിക്കാത്ത രീതിയിലേക്ക് അവൾ മാറി'', ലക്ഷ്മി നായർ അഭിമുഖത്തിൽ പറഞ്ഞു.
