മലയാളത്തിലെ ഒരു പ്രമുഖ നടിക്ക് മതം മാറാൻ 100 കോടി രൂപ വാഗ്‍ദാനം ലഭിച്ചെന്ന സംവിധായകൻ വിജി തമ്പിയുടെ ആരോപണത്തില്‍ പ്രതികരണവുമായി എം എ നിഷാദ്
മലയാളത്തിലെ ഒരു പ്രശസ്ത നടിക്ക് ഇസ്ലാമിലേക്ക് മതം മാറിയാല്‍ 100 കോടി രൂപ നല്‍കാമെന്ന് ഓഫര്‍ ഉണ്ടായിരുന്നുവെന്ന് സംവിധായകനും വിഎച്ച്പി നേതാവുമായ വിജി തമ്പി ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ ആരോപിച്ചിരുന്നു. കുടുംബമില്ലാതെ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയ്ക്കാണ് ഇത്തരത്തിലുള്ള ഓഫര്‍ ലഭിച്ചതെന്നായിരുന്നു വിജി തമ്പിയുടെ ആരോപണം. ഇപ്പോഴിതാ വിജി തമ്പിയുടെ പ്രസ്താവനയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ എം എ നിഷാദ്. വെറുതെ ഒരു ആരോപണം ഉയര്‍ത്താതെ നടിയുടെ പേര് വിജി തമ്പി വ്യക്തമാക്കണമെന്ന് എം എ നിഷാദ് പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെയാണ് എം എ നിഷാദിന്‍റെ പ്രതികരണം.
“മിഷ്ടർ തമ്പി... ആരാണ് ആ നടി? 100 കോടി ക്ളബ്ബിൽ എത്തിയ നടി ആരാണ്? തമ്പി ഒന്ന് നിന്നേ... അതങ്ങ് പണഞ്ഞിട്ട് പോയാ മതി... ചുമ്മാ ഉണ്ടയില്ലാ വെടി വെച്ചിട്ടങ്ങ് പോയാലോ... തമ്പി പറയില്ല... തമ്പി പറഞ്ഞത് പച്ച കളളമാണെന്ന് തമ്പിക്കല്ലാതെ മറ്റാർക്കറിയാം... ഓരോരോ അവതാരങ്ങൾ... ഒരുമാതിരി ഉണ്ണി സാമ്പാറുണ്ടോ എന്ന് അനവസരത്തിൽ ചോദിച്ചത് പോലെയായി...”, എം എ നിഷാദിന്‍റെ കുറിപ്പ്.


