തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാലിന്റെ പുതിയ ചിത്രത്തിന് "അതിമനോഹരം" എന്ന് പേരിട്ടു. L366 എന്ന് മുൻപ് അറിയപ്പെട്ടിരുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വിഷുദിനത്തിൽ പുറത്തിറക്കി.

മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമയായ L366 എന്ന സിനിമയുടെ പേര് റിവീൽ ചെയ്തു. "അതിമനോഹരം " എന്നാണ് സിനിമയുടെ പേര്. സിനിമ അനൗൺസ് ചെയ്തത് മുതൽ മോഹൻലാൽ തരുൺ മൂർത്തി ആഷിക് ഉസ്മാൻ ചിത്രം L366 എന്നാണ് സിനിമ അറിയപ്പെട്ടത്. എന്നാൽ വിഷുദിനത്തിൽ രാവിലെ പത്തേ പത്തിന് സോഷ്യൽ മീഡിയയെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് മോഹൻലാലിന്റെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തിയിരിക്കുന്നത്.

മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പോലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാലിന്റെ ടി. എസ്. ലവ് ലാജന്റെ ലുക്കോട് കൂടിയ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. മലയാള സിനിമ ലോകവും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫസ്റ്റ്ലുക്ക് ഇരുകൈയും നീട്ടി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

മലയാള സിനിമയിലെ വമ്പൻ വിജയമായിരുന്ന തുടരും എന്ന ചിത്രത്തിനു ശേഷം അടുത്ത ലാലേട്ടൻ തരുൺ മൂർത്തി ചിത്രമാണ് "അതിമനോഹരം". ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആദ്യമായി എത്തുന്ന ലാലേട്ടൻ ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി ആണ്, തുടരും ഉൾപ്പെടെ ലാലേട്ടന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, സഹസംവിധാനം ബിനു പപ്പു, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട്‌ ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍. ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming