എച്ച് മഞ്ജുനാഥ് രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ഗിന്നസ് പക്രു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം

എച്ച് മഞ്ജുനാഥ് രചനയും സംവിധാനവും നിര്‍വ്വഹിച്ച്, ഗിന്നസ് പക്രു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പ്രിയപുത്രന്‍ എന്ന ചിത്രം തിയറ്ററുകളിലേക്ക്. ഈ മാസം 27 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം അതിന് മുന്നോടിയായി നടന്ന പ്രീമിയര്‍ ഷോയില്‍ മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. ശക്തവും വൈകാരികഭാരം ഉള്ളതുമായ ഒരു കഥാപാത്രത്തെയാണ് ഗിന്നസ് പക്രു ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ശക്തമായ കഥാപാത്രം തന്നിലെ നടനില്‍ ഭദ്രമാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്‍റെ പ്രകടനം എന്നാണ് പ്രിവ്യൂ ഷോയില്‍ നിന്ന് ഉയര്‍ന്ന അഭിപ്രായം.

പവർ സ്റ്റാർ ക്രിയേഷൻസിന്റെ ബാനറിൽ ഡോ. സുരേഷ് ജി നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ഭ്യാതപ്പ ഗൗഡ നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് എസ് സുന്ദർരാജൻ. സംഗീതം, പശ്ചാത്തല സംഗീതം ദീന, സൗണ്ട് ഡിസൈൻ ചന്ദ്രു, പ്രസാദ് സ്റ്റുഡിയോ. അജയകുമാർ (ഗിന്നസ് പക്രു), പത്മ വാസന്തി, രമേഷ് ബട്ട്, ദത്തണ്ണ, ബിരാദർ എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പി ആർ ഒ- എം കെ ഷെജിൻ.