വാരണാസിയില്‍ ഒപ്പിടുന്നതിനു മുമ്പ് സംവിധായകൻ എസ് എസ് രാജമൗലിയോട് പ്രിയങ്ക പറഞ്ഞ കാര്യം.

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന ചിത്രമാണ് വാരണാസി. എസ് എസ് രാജമൗലി മഹേഷ് ബാബു ചിത്രം വാരാണാസി2027 ഏപ്രില്‍ എഴിന് ചിത്രം തിയറ്ററുകളില്‍ എത്തു. പ്രിയങ്ക ചോപ്രയാണ് മന്ദാകിനിയെന്ന നായികയായി ചിത്രത്തില്‍ എത്തുന്നത്. വാണണാസിയില്‍ ഒപ്പിടുന്നതിന് മുന്നേ രാജമൗലിയോട് പറഞ്ഞത് എന്തെന്ന് വെളിപ്പെടുത്തിയ പ്രിയങ്ക ചോപ്രയുടെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

ഞാൻ വീണ്ടും ഇന്ത്യൻ സിനിമകളിലേക്ക് മടങ്ങി വരുകയാണ്. എനിക്ക് ഒരു ഡാൻസ് ചെയ്യണം. എന്നെ നൃത്തം ചെയ്യിപ്പിക്കണം എന്ന് എസ് എസ് രാജമൗലിയോട് ഞാൻ പറഞ്ഞു. സിനിമയിൽ അത് ഞാൻ ചെയ്യുമെന്ന് അറിയാം, പക്ഷേ ഇതുവരെ അത് ഷൂട്ട് ചെയ്‍തിട്ടില്ല. അത് അവസാന ഘട്ടത്തിലുള്ള കാര്യങ്ങളിലൊന്നാണ്, അതിനായി ഞാൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പക്ഷേ ഇതിനകം ഒരു പാട്ട് ചെയ്‍തിട്ടുണ്ട്, അതിലെ കൊറിയോഗ്രഫി സങ്കീർണ്ണമായിരുന്നു. വളരെ സൂക്ഷ്മമായ ചലനങ്ങളാണ് അതിലുണ്ടായിരുന്നത്,' പ്രിയങ്ക ചോപ്ര ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റില്‍ നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്‍തിരുന്നത് വൻ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പ്രേക്ഷകർക്ക് ദൃശ്യവിസ്‍മയം സമ്മാനിക്കുന്ന വാരാണസിയുടെ ടീസര്‍ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130x100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്യുന്നു.

കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്. ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസിയുടെ റീലിസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പിആർഒ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക