പൃഥ്വിരാജിന്റെ 'കുംഭ'യെ കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്.

രാജ്യമൊട്ടെ കാത്തിരിക്കുന്ന ചിത്രമാണ് വാരണാസി. മഹേഷ് ബാബുവിനെ നായകനാക്കി എസ് എസ് രാജമൗലിയാണ് വാരണാസി സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജ് ആണ് വില്ലൻ കഥാപാത്രമായ കുംഭ ആയി വാരണാസിയില്‍ എത്തിയിരിക്കുന്നത്. പൃഥ്വിരാജിന്റെ 'കുംഭ;യെ കുറിച്ച് രാജമൗലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ മലയാളി പ്രേക്ഷകര്‍ ചര്‍ച്ചയാക്കുന്നത്.

വാരണാസി ഒരു സയൻസ് ഫിക്ഷൻ ചിത്രം അല്ലെന്ന് രാജമൗലി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. പുരാണവും ഫാന്റസി ഘടകങ്ങളും ഇടകലര്‍ന്നുള്ള ചിത്രമായിരിക്കും. പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രം പവര്‍ഫുള്ളാണ്. മുഖ ഭാവങ്ങളിലൂടെയും സ്‍ക്രീൻ പ്രസൻസിലൂടെയും വികാരങ്ങള്‍ പ്രതിഫലിപ്പിക്കേണ്ട ഒരു കഥാപാത്രമാണ്. ആ കഥാപാത്രത്തിന് സയൻസ് ഫിക്ഷനുമായി യാതൊരു ബന്ധവുമില്ല. വീല്‍‌ ചെയറില്‍ ആ കഥാപാത്രം ഇരിക്കുന്നതിന് കഥയില്‍ വളരെ പ്രധാന്യമുള്ളതാണ് എന്നും രാജമൗലി വ്യക്തമാക്കി. അമ്പത് ശതമാനം ഷൂട്ടിംഗ് പൂര്‍ത്തിയായി. ജൂലൈയോടെ ചിത്രീകരണം മുഴുവനായി പൂര്‍ത്തിയാകുമെന്നും സംവിധായകൻ വ്യക്തമാക്കി.

. 2027 ഏപ്രില്‍ എഴിന് ചിത്രം തിയറ്ററുകളില്‍ എത്തും.ചിത്രത്തിൽ രുദ്ര എന്ന കഥാപാത്രമായി മഹേഷ് ബാബു എത്തുന്നു. ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന പ്രൗഢ ഗംഭീര ഇവെന്റില്‍ നേരത്തെ ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്‍തിരുന്നത് വൻ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ തുടങ്ങിയവർ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രം ശ്രീ ദുർഗ ആർട്ട്സ്,ഷോവിങ് ബിസിനസ് എന്നീ ബാനറുകളിൽ കെ എൽ നാരായണ, എസ് എസ് കർത്തികേയ എന്നിവർ നിർമ്മിക്കുന്നു. കീരവാണിയാണ് വാരണാസിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.

പ്രേക്ഷകർക്ക് ദൃശ്യവിസ്‍മയം സമ്മാനിക്കുന്ന വാരാണസിയുടെ ടീസര്‍ റാമോജി ഫിലിം സിറ്റിയിൽ നടന്ന ഇവെന്റിൽ 130x100 ഫീറ്റിൽ പ്രത്യേകമായി സജ്ജീകരിച്ച സ്‌ക്രീനിലാണ് പ്രദർശിപ്പിച്ചത് . സിഇ 512-ലെ വാരാണസി കാണിച്ചുകൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് 2027-ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200-ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം വിസ്മയക്കാഴ്ചകളായി ടീസര്‍ അനാവരണം ചെയ്യുന്നു. കൈയില്‍ ത്രിശൂലവുമേന്തി കാളയുടെ പുറത്തേറി വരുന്ന മഹേഷ് ബാബുവിന്റെ രുദ്ര എന്ന കഥാപാത്രം സ്‌ക്രീനിൽ അവസാനം എത്തിയപ്പോൾ വേദിയിലും മഹേഷ് ബാബു കാളയുടെ പുറത്തു എൻട്രി ചെയ്തപ്പോൾ അറുപത്തിനായിരത്തിൽപ്പരം കാഴ്ചക്കാർ നിറഞ്ഞ ഇവന്റിലെ സദസ്സ് ഹർഷാരവം കൊണ്ട് വേദിയെ ധന്യമാക്കി. ഐമാക്‌സിലാണ് ചിത്രം ഒരുങ്ങുന്നത് എന്നതിനാല്‍ തന്നെ തിയേറ്ററുകളില്‍ ഗംഭീരമായ കാഴ്ചാനുഭൂതി സമ്മാനിക്കുമെന്നുറപ്പാണ്. ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസിയുടെ റീലിസ് ഡേറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പിആർഒ ആൻഡ് മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ് പ്രതീഷ് ശേഖർ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക