ജനപ്രീതിയില്‍ മുന്നിലുള്ള നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ട് ഓര്‍മാക്സ് മീഡിയ. പത്ത് നടിമാരാണ് ലിസ്റ്റിലുള്ളത്. അനുഷ്ക ഷെട്ടിയാണ് പത്താം സ്ഥാനത്ത്. നയന്‍താര ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിട്ടുണ്ട്. 

ഭിനേതാക്കളോട് എന്നും ജനങ്ങൾക്കൊരു ആരാധനയുണ്ട്. പ്രത്യേകിച്ച് സൂപ്പർ താരങ്ങളോട്. വർഷങ്ങളായി അവരെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുകയും സിനിമകൾ വിടാതെ കാണുകയും ചെയ്യുമവർ. ഫാൻ ഫൈറ്റുകളും ധാരാളമായി സോഷ്യലിടങ്ങളിൽ കാണാറുമുണ്ട്. തങ്ങൾ ആരാധിക്കുന്നവരിൽ ആരാണ് ജനപ്രീതിയിൽ മുന്നിലെന്നറിയാൽ ആരാധകർക്ക് ആകാംക്ഷയും കൗതുകയും ഏറെയാണ്. അവർക്കായിതാ ജനപ്രീതിയിൽ മുന്നിലുള്ള നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഓർമാക്സ് മീഡിയ. ലിസ്റ്റിൽ തെന്നിന്ത്യയിലെ പത്ത് നടിമാരാണ് ഉള്ളത്.

2025 നവംബറിലെ പട്ടികയാണ് ഓർമാക്സ് മീഡിയ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഈ നടിമാരെല്ലാവരും തന്നെ വിവിധ ഭാഷകളിൽ അഭിനയിച്ച്, തങ്ങളുടേതായ സ്ഥാനം സിനിമാ മേഖലയിൽ ഊട്ടി ഉറപ്പിച്ചവരാണ്. പട്ടികയിൽ പത്താം സ്ഥാനത്ത് അനുഷ്ക ഷെട്ടിയാണ്. ജയസൂര്യയുടെ കത്തനാർ ആണ് അനുഷ്കയുടേതായി റിലീസ് കാത്തിരിക്കുന്ന മലയാള ചിത്രം. ശ്രീലീലയാണ് ഒൻപതാം സ്ഥാനത്തുള്ളത്. മുൻകാലങ്ങളിൽ മുൻനിരയിൽ ഉണ്ടായിരുന്ന നയൻതാര ഇപ്പോൾ ഏഴാം സ്ഥാനത്താണ് എന്നത് ഏറെ ശ്രദ്ധേയമാണ്.

ജനപ്രീതിയിൽ ഒന്നാമതുള്ളത് സാമന്തയാണ്. ഏതാനും മാസങ്ങളായി സാമന്താ തന്നെയാണ് ലിസ്റ്റിൽ ഒന്നാമത് വരുന്നത്. ഇത്തവണ വിവാഹം കൂടി കഴിഞ്ഞതും അതുമായി ബന്ധപ്പെട്ട പിന്തുണയും വാർത്തകളും വൈറലായതുമെല്ലാം സാമന്തയ്ക്ക് തന്റെ സ്ഥാനം കൂടുതൽ ഊട്ടി ഉറപ്പിക്കാന്‍ തുണയായിട്ടുണ്ട്. രണ്ടാമത് ആലിയ ഭട്ട് എത്തിയപ്പോൾ രശ്മിക മന്ദാനയാണ് മൂന്നാം സ്ഥാനത്ത്. കാജല്‍ അഗര്‍വാള്‍ നാലാമതും തൃഷ അഞ്ചാമതുമാണ്. 

ജനപ്രീതിയിൽ മുന്നിലുള്ള 10 നടിമാർ ചുവടെ

  • സമന്താ റൂത്ത് പ്രഭു
  • ആലിയ ഭട്ട്
  • രശ്മിക മന്ദാന
  • കാജൽ അ​ഗർവാൾ
  • തൃഷ
  • ദീപിക പദുകോൺ
  • നയൻതാര
  • സായ് പല്ലവി
  • ശ്രീലീല
  • അനുഷ്ക ഷെട്ടി

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | ഏഷ്യാനെറ്റ് ന്യൂസ്