സൗഭാഗ്യ വെങ്കിടേഷിന്‍റെ വ്ളോഗുകളിലൂടെ സുപരിചിതയാണ് വിദ്യ അനാമിക

ഇൻഫ്ലുവൻസറും നടി താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വ്ളോഗുകളിലൂടെ സുപരിചിതയാണ് വിദ്യ അനാമിക. സൗഭാഗ്യയുടെ ഭർത്താവും നടനുമായ അർജുന്റെ ചേട്ടന്റെ ഭാര്യയാണ് വിദ്യ. അർജുന്റെ സഹോദരൻ അരുൺ അടുത്തിടെയാണ് വിവാഹിതരായത്. അരുണിന്റെയും വിദ്യയുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിൽ വിദ്യക്ക് ഒരു മകളും അരുണിന് രണ്ട് മക്കളുമുണ്ട്. ഒരു യൂട്യൂബ് ചാനലും വിദ്യ അടുത്തിടെ ആരംഭിച്ചിരുന്നു. ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടിയുമായാണ് ഇരുവരും പുതിയ വ്ളോഗുമായി എത്തിയിരിക്കുന്നത്. ഈ വിവാഹം കഴിഞ്ഞ ശേഷം കൂടെ നിൽക്കുമെന്നു കരുതിയ പലരും വിട്ടുപോയതായി അരുണും വിദ്യയും പറയുന്നു.

''കല്യാണം കഴിഞ്ഞ ശേഷം ചിലര്‍ക്ക് ഞങ്ങളോട് മിണ്ടാന്‍ വലിയ പ്രയാസമുള്ളത് പോലെ തോന്നിയിട്ടുണ്ട്. എന്താണ് കാരണമെന്നറിയില്ല. പലപ്പോഴും അത് ഫീല്‍ ചെയ്തിരുന്നു. കൂടെ നില്‍ക്കുമെന്ന് കരുതിയവരില്‍ പലരും വിട്ടുപോയി. എല്ലാവരോടും ചോദിച്ചിട്ടാണ് കല്യാണത്തിന് തയ്യാറായത്. അരുണിന്റെ തീരുമാനമാണ് പ്രധാനം‌. കാര്യം കഴിഞ്ഞപ്പോള്‍ അവരാരും മിണ്ടുന്നില്ല. എന്താണ് കാരണമെന്നറിയില്ല.

പഴയ ആളുടെ സ്ഥാനത്തേക്ക് പുതിയ ആളെ സ്വീകരിക്കാൻ പറ്റാത്തതാണ് പ്രശ്‌നമെന്ന് തോന്നുന്നു. ഒരാളെ മറ്റൊരാള്‍ റീപ്ലേസ് ചെയ്യുന്നില്ലല്ലോ. പുതിയൊരാള്‍ വരുമ്പോള്‍ പഴയൊരാളുടെ സ്ഥാനം എങ്ങനെയാണ് ഇല്ലാതെയാവുന്നത്? പ്രാക്ടിക്കലായിട്ടുള്ള ലൈഫ് എന്താണെന്ന് അവര്‍ക്കറിയില്ല. കാണുമ്പോഴൊക്കെ വൈരാഗ്യം പോലെയാണ് പെരുമാറുന്നത്. ഞങ്ങള്‍ ആരേക്കുറിച്ചും മോശം പറഞ്ഞിട്ടില്ല. ഞങ്ങളെ കണ്ടപ്പോള്‍ മുഖംതിരിച്ച് പോയവരെക്കുറിച്ചൊക്കെയാണ് പറഞ്ഞത്. എല്ലാത്തിനും പിന്തുണയുമായി കൂടെ നിന്നവര്‍ പെട്ടെന്നങ്ങ് മാറിയപ്പോള്‍ വിഷമം തോന്നി. എന്തായാലും മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ. ഞങ്ങൾ ഒന്നിച്ച് മുന്നോട്ട് പോവാനാണ് തീരുമാനിച്ചിട്ടുള്ളത്'', വിദ്യ വീഡിയോയിൽ പറഞ്ഞു.

Asianet News Live | Thrissur Fireworks Blast | Kerala Breaking News | Malayalam News | HD News