ബിഗ് ബോസ് സീസൺ 6ലെ വൈറൽ കോമ്പോ ആയിരുന്നു ജാസ്മിനും ഗബ്രിയും. ബിഗ്ബോസിനു ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇവർ.

ബിഗ് ബോസ് സീസൺ 6 താരവും നടനുമായ ഗബ്രി ജോസിന് വാഹനാപകടത്തിൽ പരിക്കേറ്റ വിവരം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. കുറച്ചു ദിവസങ്ങളായി താൻ വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോവുകയായിരുന്നുവെന്ന് ഇൻസ്റ്റഗ്രാം സ്‌റ്റോറിയിൽ ഗബ്രി പറഞ്ഞിരുന്നു. ആശുപത്രി കിടക്കയിൽ ബാൻഡ്എയ്ഡ് ഇട്ട് കിടക്കുന്ന ചിത്രവും ഗബ്രി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. സുഖം പ്രാപിച്ചുവരികയാണെന്നും എല്ലാവരുടെയും പ്രാർത്ഥനകൾ വേണമെന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ച കുറിപ്പിൽ ഗബ്രി പറഞ്ഞിരുന്നു.

ഗബ്രിയ്ക്ക് ജന്മദിനാശംസകൾ നേരാൻ സമ്മാനങ്ങളുമായി എത്തിയ ബിഗ്ബോസ് താരവും ഗബ്രിയുടെ അടുത്ത സുഹൃത്തുമായ ജാസ്മിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ''പിറന്നാൾ ആശംസകൾ ഗബ്രീ. വേഗം സുഖം പ്രാപിക്കട്ടെ, ഈ ലോകത്തിന് നീ പകരുന്ന വെട്ടം ആവശ്യമുണ്ട്'', എന്നാണ് വീഡിയോ പങ്കുവച്ച് ജാസ്മിൻ കുറിച്ചത്. ''നീ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു, ഓരോ ചുവടിലും നിനക്ക് കരുത്തുണ്ടാകട്ടെ. എന്തുതന്നെ സംഭവിച്ചാലും, ഞാൻ എപ്പോഴും നിന്റെ കൂടെയുണ്ടാകുമെന്ന് ഓർക്കുക'', എന്നും ജാസ്മിൻ മുൻപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സ്റ്റോറിയിൽ കുറിച്ചിരുന്നു. നിരവധി ആരാധകർ ജാസ്മിനെയും ഗബ്രിയെയും ഒരുമിച്ച് വീണ്ടും കാണാനായതിന്റെ സന്തോഷം കമന്റ് ബോക്സിൽ പങ്കുവെയ്ക്കുന്നുണ്ട്.

ബിഗ് ബോസ് സീസൺ 6ലെ വൈറൽ കോമ്പോ ആയിരുന്നു ജാസ്മിനും ഗബ്രിയും. ബിഗ്ബോസിനു ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇവർ. ഗബ്രിയും ഒന്നിച്ചുള്ള യാത്രകളുടെ വീഡിയോകളും ജാസ്മിൻ യൂട്യൂബ് വ്ളോഗുകളിലൂടെയും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും പങ്കുവെയ്ക്കാറുണ്ട്. ഇതിനിടെ, ഇവർ തമ്മിൽ തെറ്റിപ്പിരിഞ്ഞെന്നും അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ഇതിനെല്ലാം മറുപടി കൂടിയാകുകയാണ് ജാസ്മിൻ പങ്കുവെച്ച പുതിയ വീഡിയോ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming