നാട്ടുകാർ സിദ്ധാർത്ഥിനെ കെട്ടിയിട്ടതും കഴുത്തിൽ കയറിട്ട് മുറുക്കാൻ ശ്രമിച്ചതും ശരിയല്ലെന്നും, അത്തരം പ്രവൃത്തികൾ അപകടകരമാണെന്നും നിയമനടപടി വേണമെന്നും സായ് കൃഷ്ണ.

നടൻ സിദ്ധാർഥ് പ്രഭു പ്രഭു മദ്യപിച്ച് വാഹനമോടിച്ച് വഴിയാത്രക്കാരനെ ഇടിച്ച സംഭവത്തിൽ പ്രതികരണവുമായി യൂട്യൂബറും ഇൻഫ്ളുവൻസറുമായ സായ് കൃഷ്ണ. മദ്യപിച്ച് വാഹനമോടിച്ചത് തെറ്റാണെന്നും എന്നാൽ സിദ്ധാർത്ഥിനെ കെട്ടിയിട്ടതും കയറിൽ കഴുത്തിട്ട് വലിച്ചതും ശരിയായ പ്രവൃത്തിയല്ലെന്നും സായ് കൃഷ്ണ വ്ളോഗിലൂടെ പറഞ്ഞു.

"ഈ പയ്യനോട് സഹതാപവും സങ്കടവുമാണ് തോന്നിയത്. പത്തുപേർ അറിയുന്ന ആളായി മാറി കഴിഞ്ഞാൽ നമ്മുടെ റെപ്യൂട്ടേഷൻ കളയാതെ സൂക്ഷിക്കുക എന്നത് അവനവന്റെ കടമയാണ്. മദ്യപിക്കണമെന്ന് തോന്നുമ്പോൾ വീട്ടിൽ പോയി കഴിക്കുക. അല്ലെങ്കിൽ റൂം എടുക്കുക. അല്ലെങ്കിൽ ഡ്രൈവ് ചെയ്യാൻ മദ്യപിക്കാത്ത ആരെയെങ്കിലും ഒപ്പം കൂട്ടാമല്ലോ. എന്തെല്ലാം വഴികളുണ്ട്. പക്ഷെ അതൊന്നും ചെയ്യാതെ വെള്ളമടിച്ചശേഷം ഞാൻ ഹീറോയാണെന്ന് പറഞ്ഞ് വണ്ടിയെടുത്ത് റോഡിലേക്ക് ഇറങ്ങി കഴിഞ്ഞാൽ ഇതാകും അവസ്ഥ. പത്താൾ അറിയുന്ന വ്യക്തിയാണെന്ന് സ്വയം ബോധം വേണം. വല്ല കാര്യവുമുണ്ടായിരുന്നോ ചെക്കന്? ഇനി എന്തിനൊക്കെ ഉത്തരം പറയണം? സ്വയം ചെയ്ത കർമത്തിന് സിദ്ധാർഥ് സ്വയം അനുഭവിക്കേണ്ടി വരും.

പക്ഷേ, സിദ്ധാർഥിനോട് ആളുകൾ പെരുമാറിയ രീതിയുണ്ട്. കയ്യും കാലും കെട്ടുന്നു, കഴുത്തിൽ ഒരാൾ കയറിട്ട് മുറുക്കാൻ നോക്കുന്നു. സിദ്ധാർഥിന്റെ പ്രവൃത്തി കണ്ട് പ്രകോപിതരായാണ് നാട്ടുകാർ പിടിച്ചുവെച്ചതും കെട്ടിയിട്ടതും. പക്ഷേ, കഴുത്തിൽ കയറിട്ട് മുറുക്കുന്നത് ശരിയല്ല. മദ്യലഹരിയിലുള്ള ഒരാളുടെ കഴുത്തിൽ കയറിട്ട് മുറുക്കി കഴിഞ്ഞാൽ അയാൾ ചിലപ്പോൾ മരിച്ച് പോകും. കഴുത്തിൽ കയറിട്ട് മുറുക്കാൻ നോക്കിയ വ്യക്തിക്കെതിരെ കേസെടുക്കണം. ഒരു കൂട്ടം ആളുകളുണ്ടെങ്കിൽ ഒരാളെ പിടിച്ച് വെക്കാൻ ബുദ്ധിമുട്ടില്ല. അതിന് വേണ്ടി കത്തി കാണിക്കണം, കഴുത്തിൽ കയറിടണം എന്നൊന്നുമില്ല'', സായ് കൃഷ്ണ യൂട്യൂബിൽ പങ്കുവെച്ച വീഡിയോയിൽ‌ പറഞ്ഞു.

YouTube video player