ടെലിവിഷൻ താരങ്ങളായ അനില ശ്രീകുമാർ, ബീന ആന്റണി, രശ്മി ബോബൻ എന്നിവർ ഒരു പൊതുവേദിയിൽ അവതരിപ്പിച്ച നൃത്തത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടി. വീഡിയോക്ക് നിരവധി വിമർശനങ്ങളും പരിഹാസങ്ങളും ഉയർന്നപ്പോൾ, മറ്റുചിലർ അവരുടെ ഊർജ്ജത്തെയും പ്രശംസിച്ചു.

ലയാളത്തിലെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതരായ മുഖങ്ങളാണ് അനില ശ്രീകുമാറും ബീന ആന്റണിയും രശ്മി ബോബനും. കാലങ്ങളായി അഭിനയ രം​ഗത്തുള്ള ഇവർ സമ്മാനിച്ച കഥാപാത്രങ്ങൾ ഒട്ടനവധിയാണ്. ഇപ്പോഴിതാ മൂവരും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരിക്കുകയാണ്. ഒരു പൊതുപരിപാടിയിൽ വെച്ചായിരുന്നു മൂവർ സംഘത്തിന്റെ കലക്കൻ നൃത്തം.

ഫേസ്ബുക്ക് പേജുകളിൽ പ്രത്യക്ഷപ്പെട്ട വീഡിയോയ്ക്ക് താഴെ നിരവധിപ്പേർ വിമർശനങ്ങളും പരിഹാസങ്ങളുമായി കമന്റ് ചെയ്യുന്നുണ്ടെങ്കിലും ചിലർ ഇവരെ പിന്തുണച്ചും രംഗത്തെന്നുണ്ട്. നെഗറ്റീവ് പറയുന്നവരെ വിമർശിക്കുന്നവരെയും കമന്റ് ബോക്സിൽ കാണാം. 

''എന്ത് മാത്രം നെഗറ്റീവ് കമന്റ്സ് ആണ്. ആ അനിലയുടെ ഒക്കെ എനർജി നോക്കിക്കേ. ഈ പ്രായത്തിലും അവർക്ക് അതൊക്കെ പറ്റുന്നില്ലേ. പ്രായം കൂടുമ്പോ എവിടേലും ഒതുങ്ങി ഇരിക്കണമെന്നാണോ അപ്പോൾ നിങ്ങളുടെ ഒകെ അഭിപ്രായം. വിദേശത്തൊക്കെ പ്രായം കൂടിയ ആളുകൾ ആണ് സുംബയൊക്കെ ഏറ്റവും കൂടുതൽ ചെയുന്നത്. അവർ നല്ലപോലെ എൻജോയ് ചെയുന്നത് കണ്ടപ്പോ എനിക്ക് സന്തോഷം ആണ് തോന്നുന്നത്. ജീവിതം ക്ഷണികമാണ് മനുഷ്യരേ. പരമാവധി എൻജോയ് ചെയുക'', എന്നാണ് മൂവരെയും പിന്തുണച്ചുകൊണ്ട് ഒരാൾ കമന്റ് ബോക്സിൽ കുറിച്ചത്.'കൊട്ടംചുക്കാദി തൈലം ഇന്ന് കുറേ തേയ്ക്കും, മുതുക്കിയാട്ടം, പിടിയാന ഡാൻസ്', എന്നിങ്ങനെയാണ് വിമർശനങ്ങൾ.

33 വർഷമായി അഭിനയരംഗത്തുള്ള നടിയാണ് അനില ശ്രീകുമാർ. ഹരിഹരന്റെ സിനിമകളിലൂടെയായിരുന്നു അഭിനയത്തിലെ തുടക്കമെങ്കിലും പിന്നീട് സീരിയലുകളിൽ സജീവമാകുകയായിരുന്നു. അനിലയുടെ പല നൃത്ത വീഡിയോകളും സോഷ്യലിടങ്ങളിൽ വൈറലാണ്. 30 വര്‍ഷമായി അഭിനയരംഗത്ത് സജീവമാണ് ബീന ആന്റണി. ഭർത്താവും നടനുമായ മനോജ് കുമാറും പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ്. രശ്മി ബോബനും മലയാളികൾക്ക് സുപരിചിതയായ നടിമാരിൽ ഒരാളാണ്. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് രശ്മി മലയാളികളുടെ പ്രിയങ്കരിയാകുന്നത്. പിന്നീട് സിനിമയിലും താരം സാന്നിധ്യം അറിയിച്ചു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ ആയിരുന്നു രശ്മിയുടെ ആദ്യ സിനിമ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming