ഇന്‍സ്റ്റഗ്രാം സബ്‍സ്ക്രിപ്ഷനിലൂടെ കോടികള്‍ നേടിയ അശ്വനി എ (പര്‍പ്പിള്‍ ഹാല്‍സിയന്‍) തന്‍റെ അക്കൗണ്ട് അപ്രത്യക്ഷമായതിന്‍റെ കാരണം വെളിപ്പെടുത്തുന്നു

ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന്‍ വഴി പ്രതിമാസം ഒരു കോടിക്ക് മുകളില്‍ വരുമാനം നേടിയതിന്‍റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ ആളാണ് അശ്വനി എ. പര്‍പ്പിള്‍ ഹാല്‍സിയന്‍ എന്ന പേരിലായിരുന്നു അശ്വനിയുടെ അക്കൗണ്ട്. എന്നാല്‍ ഈ മാസം ആദ്യം ഈ അക്കൗണ്ട് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. മാസ് റിപ്പോര്‍ട്ടിംഗ് കൊണ്ട് അക്കൗണ്ട് പൂട്ടിയതാണെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ഉണ്ടായിരുന്നു. ഇപ്പോഴിതാ യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്തെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍ അശ്വനി. സോഷ്യല്‍ മീഡിയയിലൂടെത്തന്നെയാണ് അവരുടെ പ്രതികരണം.

മെറ്റയുടെ സസ്പെന്‍ഷന് കാരണം, അശ്വനി പറയുന്നു

എല്ലാവരും ആലോചിക്കുന്നുണ്ടാവും അക്കൗണ്ട് സസ്പെന്‍ഡ് ആയതിന് ശേഷം പര്‍പ്പിളിന് എന്ത് സംഭവിച്ചു, പര്‍പ്പിള്‍ എവിടെ പോയി എന്നൊക്കെ. പലരും എന്നെക്കുറിച്ച് വീഡിയോസ് ചെയ്തെങ്കിലും ഞാന്‍ ഇതുവരെയും ഒരു വീഡിയോ ചെയ്യാതിരുന്നത് എനിക്ക് ഒരു ക്ലാരിഫിക്കേഷന് വേണ്ടി ആയിരുന്നു. മെറ്റയുടെ ഭാഗത്തുനിന്ന് ഒരു ക്ലാരിഫിക്കേഷന്‍ വേണമായിരുന്നു. അതിനുവേണ്ടി ഞാന്‍ കാത്തിരിക്കുകയായിരുന്നു. ഞാന്‍ അപ്പീല്‍ കൊടുത്ത സമയത്തുതന്നെ എനിക്ക് വന്ന മെയില്‍ എന്ന് പറയുന്നത് ഇന്‍റലക്ച്വല്‍ പ്രോപ്പര്‍ട്ടി റൈറ്റ്സ് ലംഘിക്കപ്പെട്ടതുകൊണ്ടാണ് എന്‍റെ അക്കൗണ്ട് സസ്പെന്‍ഡ് ആയത് എന്ന് പറഞ്ഞിട്ടായിരുന്നു. പക്ഷേ എന്‍റെ അക്കൗണ്ടില്‍ എന്‍റെ വീഡിയോസ് മാത്രമാണ് ഇടുന്നത്. വേറൊരാളുടെ വീഡിയോ ഡൗണ്‍ലോഡ് ചെയ്ത് സ്റ്റോറി പോലും ഞാന്‍ ഇട്ടിട്ടില്ല. കോപ്പിറൈറ്റ് ക്ലെയിം ചെയ്ത പാര്‍ട്ടികളില്‍ നിന്ന് എനിക്ക് മെയില്‍ വന്നുകൊണ്ടിരിക്കുകയാണ്. പണം കൊടുത്താല്‍ അവരത് റിമൂവ് ചെയ്യാം എന്നൊക്കെ പറഞ്ഞിട്ട്.

അപ്പോഴാണ് ഇതൊരു സ്കാം ആണെന്ന് എനിക്ക് മനസിലായത്. അതിന്‍റെ പേരിലാണ് എന്‍റെ അക്കൗണ്ട് പോയത്. മാസ് റിപ്പോര്‍ട്ടിംഗ് ആണെന്നൊക്കെ പറഞ്ഞ് കുറേ വീഡിയോസ് ഞാന്‍ കണ്ടിരുന്നു. അങ്ങനെയൊന്നും അല്ല. അങ്ങനെ മാസ് റിപ്പോര്‍ട്ടിംഗ് ചെയ്താലും ഒരു അക്കൗണ്ട് പോവില്ല. പോകണമെന്നുണ്ടെങ്കില്‍ എന്തെങ്കിലും ഒരു വയലേഷന്‍ കാണും. സ്കാമേഴ്സില്‍ നിന്ന് എനിക്ക് വന്ന മെയിലുകളുടെയും മെസേജുകളുടെയും എല്ലാം സ്ക്രീന്‍ഷോട്ട് വച്ച് മെറ്റയുടെ സപ്പോര്‍ട്ടിംഗ് ഏജന്‍റുമായി ഞാന്‍ സംസാരിച്ചിരുന്നു. അവര്‍ക്ക് അയച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോള്‍ എന്‍റെ അക്കൗണ്ട് എഐ റിവ്യൂവില്‍ നിന്ന് മാന്വല്‍ റിവ്യൂവിലേക്ക് പോയിട്ടുണ്ട്. ചിലപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആ അക്കൗണ്ട് തിരിച്ചുവരും. അല്ലെങ്കില്‍ കുറച്ച് മാസങ്ങള്‍ എടുക്കുമായിരിക്കും, അശ്വനി വ്യക്തമാക്കുന്നു.

Asianet News Live | Assembly Election 2026 | Kerala Breaking News | Malayalam News | HD Live News