ചില ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ദീർഘകാലം കേടുവരാതിരിക്കും. എത്ര ദിവസം കഴിഞ്ഞാലും പൂപ്പലും അണുക്കളും ഒന്നും ഉണ്ടാവില്ല.

മിക്ക ഭക്ഷണ സാധനങ്ങൾക്കും എക്സ്പയറി ഡേറ്റ് ഉണ്ടാവാറുണ്ട്. അത് നോക്കിയാണ് ഓരോ സാധനങ്ങളും നമ്മൾ വാങ്ങുന്നതും ഉപയോഗിക്കുന്നതും. എന്നാൽ ചില ഭക്ഷണ സാധനങ്ങൾ ശരിയായ രീതിയിൽ സൂക്ഷിച്ചാൽ ദീർഘകാലം കേടുവരാതിരിക്കും. എത്ര ദിവസം കഴിഞ്ഞാലും പൂപ്പലും അണുക്കളും ഒന്നും ഉണ്ടാവില്ല. ദീർഘകാലം കേടുവരാതിരിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാം.

തേൻ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് തേൻ. ഇത് എത്രകാലം വരെയും കേടുവരാതിരിക്കും. കാരണം ഇതിൽ ജലാംശം വളരെ കുറവാണ്. കൂടാതെ ഉയർന്ന അളവിൽ മധുരവും സ്വാഭാവിക അസിഡിറ്റിയും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ അണുക്കൾ ഉണ്ടാവുകയില്ല, ദിവസങ്ങളോളം കേടുവരാതിരിക്കുകയും ചെയ്യും.

വെള്ള അരി

ശരിയായ രീതിയിൽ സൂക്ഷിച്ചാൽ വെള്ള അരി ദിവസങ്ങളോളം കേടുവരാതിരിക്കും. വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാം. അതേസമയം ഈർപ്പം ഇല്ലെന്ന് ഉറപ്പ് വരുത്തണം. ഇങ്ങനെ സൂക്ഷിച്ചാൽ എത്ര ദിവസം വരെയും അരി കേടുവരാതിരിക്കും.

ഉപ്പ്

എളുപ്പം കേടുവരാത്ത മറ്റൊരു ഭക്ഷണ സാധനമാണ് ഉപ്പ്. ഇറച്ചി, പച്ചക്കറികൾ എന്നിവയൊക്കെ കേടുവരാതെ സൂക്ഷിക്കാൻ ഉപ്പ് ഉപയോഗിക്കാറുണ്ട്. അതേസമയം ഈർപ്പം ഉള്ള സ്ഥലത്ത് ഇത് സൂക്ഷിക്കാൻ പാടില്ല. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ എത്രദിവസം വരെയും കേടുവരാതിരിക്കും.

പഞ്ചസാര

ഉപ്പ് പോലെത്തന്നെ പഞ്ചസാരയും പെട്ടെന്ന് കേടുവരാറില്ല. ഈർപ്പമില്ലാതെ സൂക്ഷിച്ചാൽ ദീർഘകാലം ഇത് കേടുവരാതിരിക്കും.

ഉണങ്ങിയ പയർവർഗ്ഗങ്ങൾ

ഉണങ്ങിയ പയർവർഗ്ഗങ്ങൾ തണുപ്പും ഈർപ്പവുമില്ലാത്ത സ്ഥലത്ത് സൂക്ഷിക്കാം. ഇത് എത്ര ദിവസംവരെയും കേടുവരാതിരിക്കും. അതേസമയം കുറച്ച് കഴിയുമ്പോൾ ഇതിൽ നിന്നും ഈർപ്പം പുറന്തള്ളപ്പെടാൻ സാധ്യതയുണ്ട്. എന്നിരുന്നാലും ഇത് കഴിക്കുന്നത് സുരക്ഷിതമാണ്.