- Home
- Sports
- Cricket
- 'സഞ്ജുവിനെ കളിപ്പിക്കരുത്, അഭിഷേക് ഡക്കായത് കാര്യമാക്കേണ്ട, തുടരട്ടെ'; കാരണം വ്യക്തമാക്കി ആകാശ് ചോപ്ര
'സഞ്ജുവിനെ കളിപ്പിക്കരുത്, അഭിഷേക് ഡക്കായത് കാര്യമാക്കേണ്ട, തുടരട്ടെ'; കാരണം വ്യക്തമാക്കി ആകാശ് ചോപ്ര
ടി20 ലോകകപ്പിന്റെ സൂപ്പര്‍ എയിറ്റ് ഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ അഭിഷേകിനെ ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തണമെന്ന് മുന്‍ താരം ആകാശ് ചോപ്ര. മൂന്ന് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായെങ്കിലും അഭിഷേകിനൊപ്പം നില്‍ക്കുകയാണ് അദ്ദേഹം.

അഭിഷേക് 'എക്സ് ഫാക്ടര്‍'
അഭിഷേകിനെപ്പോലെയുള്ള 'എക്സ് ഫാക്ടര്‍' കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് ചോപ്രയുടെ പക്ഷം. സഞ്ജു സാംസണെ ടീമില്‍ ഉള്‍പ്പെടുത്തണമെന്ന വാദങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു.
മോശം സമയമുണ്ടാകാം
തുടര്‍ച്ചയായ പരാജയങ്ങള്‍ക്കിടയിലും അഭിഷേകിനെ കൈവിടരുതെന്ന് ചോപ്ര പറഞ്ഞു. 'മോശം സമയങ്ങള്‍ ആര്‍ക്കും ഉണ്ടാകാം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും താരം രണ്ട് തവണ പൂജ്യത്തിന് പുറത്തായിരുന്നു, എന്നാല്‍ അതിനുശേഷം അദ്ദേഹം മികച്ച രീതിയില്‍ തിരിച്ചുവന്നു.' ചോപ്ര വ്യക്തമാക്കി.
കൈവിടരുത്
'ഇത്തരം കളിക്കാരെ പെട്ടെന്ന് ടീമില്‍ നിന്ന് ഒഴിവാക്കരുത്. അഭിഷേക് ഫോമിലായാല്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ കെല്‍പ്പുള്ളവനാണ്.' ചോപ്ര നിരീക്ഷിച്ചു.
അഞ്ച് തവണ പൂജ്യത്തിന് പുറത്ത്
2026-ല്‍ കളിച്ച എട്ട് ടി20 മത്സരങ്ങളില്‍ അഞ്ച് തവണയും അഭിഷേക് പൂജ്യത്തിന് പുറത്തായിരുന്നു. ലോകകപ്പില്‍ ഇതുവരെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞില്ല.
സഞ്ജു വന്‍ ഫോമിലല്ല
അഭിഷേകിന് പകരം സഞ്ജു സാംസണെ കൊണ്ടുവരണമെന്ന വാദത്തോടും ചോപ്ര വിയോജിച്ചു.
സഞ്ജുവിന്റെ കാര്യത്തില്‍ ഉറപ്പില്ല
'സഞ്ജു സാംസണ് അത്ര വലിയ ഫോമിലൊന്നും അല്ല വരുന്നത്. സഞ്ജു വന്നാല്‍ മാര്‍ക്കോ യാന്‍സനെ അടിച്ചുപറത്തുമെന്ന് ഉറപ്പിച്ചു പറയാന്‍ പറ്റുന്ന സാഹചര്യമല്ല നിലവിലുള്ളത്.' ചോപ്ര പറഞ്ഞു.
കിവീസിനെതിരെ മോശം ഫോം
'ടൂര്‍ണമെന്റിന് മുന്‍പുള്ള ന്യൂസിലന്‍ഡ് പരമ്പരയില്‍ അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് വെറും 46 റണ്‍സ് മാത്രമാണ് സഞ്ജു നേടിയത്.' ചോപ്ര ഓര്‍മ്മിപ്പിച്ചു. ഈ ലോകകപ്പില്‍ നമീബിയക്കെതിരെ കളിച്ച ഏക മത്സരത്തില്‍ 8 പന്തില്‍ 22 റണ്‍സ് സഞ്ജു നേടിയിരുന്നു.
സ്പിന്‍ വെല്ലുവിളി
ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഓഫ് സ്പിന്നിന് മുന്നില്‍ പതറുന്നുണ്ടെന്നത് ചോപ്ര സമ്മതിച്ചു. സയിം അയൂബ്, സല്മാന് അലി അഗ, ആര്യന് ദത്ത് എന്നിവര്‍ക്കെതിരെ ഇന്ത്യക്ക് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. എങ്കിലും ബാറ്റിംഗ് നിരയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ഗുണം ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു.
അഭിഷേക് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യട്ടെ
അഭിഷേക് ശര്‍മ തുടക്കത്തില്‍ സിംഗിളുകള്‍ എടുത്ത് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യണമെന്നും പിന്നീട് സ്കോര്‍ ഉയര്‍ത്താന്‍ ശ്രമിക്കണമെന്നും ചോപ്ര ഉപദേശിച്ചു.
മാര്‍ക്രമിനെതിരെ ജാഗ്രത
ദക്ഷിണാഫ്രിക്കന്‍ നായകന് എയ്ഡന്‍ മാര്‍ക്രമിന്റെ ഓഫ് സ്പിന്നിനെതിരെ ജാഗ്രത പാലിക്കണമെങ്കിലും സൂര്യകുമാര്‍ യാദവും സംഘവും അമിത പ്രതിരോധത്തിലേക്ക് മാറരുതെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!