- Home
- Entertainment
- Bigg Boss Malayalam
- എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബിഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
എന്തൊരു ചേലാണ്..; ദുബായിൽ ചുറ്റിക്കറങ്ങി ലേഡി ബിഗ് ബോസ്, 'അനുമോൾ സുന്ദരിപ്പെണ്ണെ'ന്ന് ഫാൻസ്
ടിവി ഷോകളിലൂടേയും സീരിയലുകളിലൂടേയും ശ്രദ്ധിക്കപ്പെട്ട അനുമോൾ, മലയാളികൾക്ക് പരിചിതയാകുന്നത് ബിഗ് ബോസ് മലയാളം സീസൺ 8ൽ എത്തിയതോടെയാണ്. ഒട്ടനവധി പ്രതിസന്ധികള്‍ താണ്ടി, ഷോയിൽ ടൈറ്റിൽ വിന്നറായതിന് പിന്നാലെ ദുബൈയിൽ ചുറ്റിക്കറങ്ങുകയാണ് അനു.

ലേഡി ബിഗ് ബോസ്..
ബിഗ് ബോസ് ഷോയ്ക്ക് ശേഷം ആദ്യമായി വിദേശത്തേക്ക് പോയതാണ് അനുമോള്‍. ഇവിടെ നിന്നുമുള്ള ഫോട്ടോകള്‍ താരം തന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.
‘Wings of Mexico’യ്ക്ക് മുന്നില്‍..
ദുബായ് ഡയറീസ് എന്ന ഹാഷ് ടാഗോടെയാണ് അനുമോള്‍ ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്. ദുബായിലെ ‘Wings of Mexico’യ്ക്ക് മുന്നില്‍ നിന്നുമുള്ള ഫോട്ടോകളടക്കം ഇതിലുണ്ട്.
ബ്യൂട്ടി ഓഫ് ഔട്ട് ഫിറ്റ്
റെഡ് ആന്‍റ് ഓഫ് വൈറ്റ് ആണ് അനുമോളുടെ ഔട്ട് ഫിറ്റ്. ഒപ്പം മിനിമലായിട്ടുള്ള ഓര്‍ണമെന്‍സുകളും ധരിച്ചിട്ടുണ്ട്. നടി ആതിര മാധവ് ആണ് ഫോട്ടോകള്‍ എടുത്തിരിക്കുന്നത്.
സ്വപ്നങ്ങൾ ഏറെ വ്യത്യസ്തം..
‘സ്വപ്നങ്ങൾ ഇവിടെ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു’, എന്നാണ് ഫോട്ടോകള്‍ക്ക് ഒപ്പം അനുമോള്‍ കുറിച്ചിരിക്കുന്ന വാക്കുകള്‍.
എന്തൊരു ചേലാണ്..
ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ ഒട്ടനവധി പേരാണ് കമന്‍റുകളുമായി എത്തിയത്. എന്തൊരു ചേലാണ് എന്നാണ് പലരും കമന്‍റുകളില്‍ കുറിച്ചിരിക്കുന്നത്.
സുന്ദരി പെണ്ണേ..
'മോഡേണ്‍ ഡ്രെസില്‍ കാണാന്‍ പൊളിയാണ്, ബൊമ്മക്കുട്ടി, സുന്ദരി പെണ്ണേ..', എന്നിങ്ങനെ പോകുന്നു മറ്റ് കമന്‍റുകള്‍.
25 മത്സരാര്‍ത്ഥികളെ പിന്നിലാക്കി..
ഇരുപത്തി അഞ്ച് മത്സരാര്‍ത്ഥികളെ പിന്നിലാക്കിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ 7ന്‍റെ കപ്പ് അനുമോള്‍ ഉയര്‍ത്തിയത്. ഒട്ടനവധി പ്രതിസന്ധികളെ ഷോയ്ക്ക് അകത്ത് അനു തരണം ചെയ്തിരുന്നു. ഇപ്പോഴും പിആര്‍ കൊണ്ടാണ് ജയിച്ചതെന്ന ആരോപണങ്ങള്‍ ഉയരുന്നുണ്ടങ്കിലും അതിനോടൊപ്പം അനു മുഖം കൊടുക്കാറില്ല.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

