- Home
- Entertainment
- Bigg Boss Malayalam
- 'ഞാൻ ഉരുകി പോയെടീ..'; 'സെപ്റ്റിക് ടാങ്കെ'ന്ന് വിളിച്ച് അക്ബർ, മനസുനൊന്ത് രേണു സുധി, രൂക്ഷ വിമർശനം
'ഞാൻ ഉരുകി പോയെടീ..'; 'സെപ്റ്റിക് ടാങ്കെ'ന്ന് വിളിച്ച് അക്ബർ, മനസുനൊന്ത് രേണു സുധി, രൂക്ഷ വിമർശനം
ബിഗ് ബോസ് മലയാളം പുതിയ സീസൺ മൂന്നാം ദിനത്തിൽ എത്തി നിൽക്കുകയാണ്. മത്സരാർത്ഥികളിൽ പലരും ഗെയിമിലേക്ക് കടന്നിട്ടുണ്ട്. ഷോയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. ഇപ്പോഴിതാ അക്ബറിനെതിരെ തിരിഞ്ഞിരിക്കുകയാണ് ബിബി പ്രേക്ഷകര്‍.

രേണു സുധിയെ അക്ബര്‍ ഖാന്‍ സെപ്റ്റിക് ടാങ്ക് എന്ന് വിളിച്ചതാണ് ബിഗ് ബോസ് പ്രേക്ഷകരെ ചൊടിപ്പിക്കാന്‍ കാരണം. ഇന്ന് ഓമനപ്പേര് എന്ന പേരില്‍ ഒരു ടാസ്ക് ബിഗ് ബോസ് സംഘടിപ്പിച്ചിരുന്നു. വീട്ടുകാരില്‍ നിന്നും ഇഷ്ടമില്ലാത്ത വ്യക്തിയേയും ഇഷ്ടമുള്ള വ്യക്തിയേയും തെരഞ്ഞെടുത്ത് അവര്‍ക്ക് ഇരട്ടപ്പേരും ഓമനപ്പേരും നല്‍കുക എന്നതായിരുന്നു ടാസ്ക്.
അവസാനം ഏത് മത്സരാര്‍ത്ഥിക്കാണോ ഏറ്റവും കൂടുതല്‍ ഇരട്ടപ്പേരുകള്‍ ലഭിക്കുന്നത് ആ വ്യക്തി തനിക്ക് കിട്ടിയ പേരുകളില്‍ നിന്നും ഏതെങ്കിലും ഒന്ന് തെരഞ്ഞെടുക്കുകയും മുന്നോട്ടുള്ള ദിവസങ്ങളില്‍ ആ പേരുകള്‍ അയാളെ മത്സരാര്‍ത്ഥികള്‍ വിളിക്കുകയും വേണം.
ഓരോ മത്സരാര്‍ത്ഥികളും പലരേയും വിളിച്ച് ഓമപ്പേരും ഇരട്ടപ്പേരുകളും നല്‍കി. അക്ബര്‍ ഖാന്‍ വിളിച്ചത് രേണുവിനെ ആയിരന്നു. തനിക്ക് ഇഷ്ടമില്ലാത്തയാള്‍ രേണു എന്നാണ് അക്ബര്‍ പറഞ്ഞത്. രേണുവിനെ സെപ്റ്റിക്ക് ടാങ്കെന്ന് അക്ബർ വിശേഷിപ്പിക്കുകയും ചെയ്തു.
"എനിക്കിവിടെ കുറേ ടോക്സിക് കാര്യങ്ങള്‍ രേണുവില്‍ ഫീല്‍ ചെയ്തു. മനുഷ്യന്‍റെ ശരീരത്തിലൊക്കെ ഉള്ള വേസ്റ്റുകള്‍ കളയുന്നത് അവിടെ അല്ലേ. അതുകൊണ്ട് ഈ പേര് കൊടുക്കുന്നു", എന്നായിരുന്നു അക്ബർ പറഞ്ഞത്. ഇത് പല മത്സരാർത്ഥികൾക്കും ഇഷ്ടമായില്ല.
രേണു സുധിക്കും ഈ പേര് വലിയ വിഷമത്തിന് കാരണമായിട്ടുണ്ട്. തന്റെ ജീവിതത്തിൽ ഇതുവരെ അങ്ങനെ ആരും വിളിച്ചിട്ടില്ലെന്നാണ് രേണു വിഷമത്തോടെ പറയുന്നത്.
"ഉരുകി പോയെടീ സത്യത്തിൽ. ലോകം മുഴുവൻ ഇത് കേട്ടോണ്ടിരിക്കുവല്ലേ", എന്നെല്ലാം നൂറയോട് പറഞ്ഞ് രേണു സുധി വിഷമിക്കുന്നുണ്ട്. ലൈവ് ക്ലിപ്പുകൾ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ വിമർശമാണ് അക്ബറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
"ശരിക്കും അക്ബർ ആ പറഞ്ഞത് ഒരാൾക്കും ഉൾകൊള്ളാൻ പറ്റില്ല. ഒരാളെയും ഒരു ശത്രുവിനെയും അങ്ങനെ പറയാൻ പാടില്ല. ബിഗ് ബോസ്സ് അങ്ങനെ പറയാൻ പാടില്ല എന്നു അക്ബറിന് താക്കീതു കൊടുക്കണം, ക്ഷമ പറയിപ്പിക്കണം. സപ്പോർട്ട് ചെയ്തവർക്കും പണിഷ്മെന്റ് കൊടുക്കണം", എന്നാണ് ഒരാളുടെ കമന്റ്.
"അവനെ പിടിച്ചു പുറത്താക്കെടോ. ഒരു സ്ത്രീയെ സെപ്റ്റിക് ടാങ്ക് എന്ന് പറയണമെങ്കിൽ അവന്റെ വീട്ടിലുള്ള പെണ്ണുങ്ങൾ ആരായിരിക്കും, ഇതിലൊന്നും രേണു സുധി തളരില്ല, കഷ്ടം ഇവനൊക്കെ മനുഷ്യൻ ആണോ ? അക്ബർ തൻ്റെ ഈ വാക്ക് ഒരിക്കലും അംഗീകരിക്കാൻ പറ്റുന്നതല്ല. തന്നെ ഇഷ്ടമായിരുന്നു ഇപ്പോൾ തന്നോട് ഉള്ള വെറുപ്പ് എത്രയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല", എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
Bigg Boss Malayalam Season 7 മുതൽ Mollywood news വരെ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

