- Home
- Life
- Food
- ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ഇത് ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്നു
ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ; ഇത് ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്നു
ഉപ്പ് അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ്. എന്ത് ഭക്ഷണത്തിനും നമുക്ക് ഉപ്പ് ആവശ്യമാണ്. എന്നാൽ ഉപ്പിന്റെ അമിതമായ ഉപയോഗം പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെയ്ക്കുന്നു. ഉപ്പിന് പകരം ഭക്ഷണത്തിൽ ഇവ ചേർക്കൂ.
15

Image Credit : Getty
വെളുത്തുള്ളിയും ഇഞ്ചിയും
സവാള, വെളുത്തുള്ളി, ഇഞ്ചി തുടങ്ങിയ ചേരുവകൾ ഭക്ഷണത്തിൽ ചേർക്കുന്നത് ബ്ലഡ് പ്രഷർ കുറയ്ക്കാനും ചീത്ത കൊളസ്‌ട്രോൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
25
Image Credit : Getty
ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും
മല്ലിയില, പുതിന, ബേസിൽ, കറിവേപ്പില, റോസ്മേരി തുടങ്ങിയ ഔഷധ സസ്യങ്ങൾ, കുരുമുളക്, മഞ്ഞൾ, കറുവപ്പട്ട തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളും ഭക്ഷണത്തിൽ ചേർക്കുന്നത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും.
35
Image Credit : Pixabay
അസിഡിക് ചേരുവകൾ
നാരങ്ങ നീര്, പുളി, വിനാഗിരി, പച്ച മാങ്ങ എന്നിവ ഭക്ഷണത്തിൽ ചേർക്കുന്നത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാൻ സഹായിക്കും.
45
Image Credit : Getty
ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ചേരുവകൾ
ഒലിവ് ഓയിൽ, മസ്റ്റാർഡ് ഓയിൽ, ഗ്രൗണ്ട്നട്ട് ഓയിൽ എന്നിവ ഉപയോഗിച്ച് പാചകം ചെയ്യാം. ഇത് ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.
55
Image Credit : gemini
പാചകം ചെയ്യുന്ന രീതി
റോസ്റ്റിംഗ്, ഗ്രില്ലിങ്, സ്ലോ കുക്കിങ് തുടങ്ങിയ രീതികളിൽ പാചകം ചെയ്യുന്നത് ഭക്ഷണത്തിന്റെ സ്വാദ് കൂട്ടാനും ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനും സഹായിക്കുന്നു.
Latest Videos

