തിളക്കമുള്ള ചർമ്മം ലഭിക്കുന്നതിന് ദിവസവും കഴിക്കേണ്ട 5 ലഘുഭക്ഷണങ്ങൾ
ചർമ്മ സൗന്ദര്യത്തിനും ചർമ്മ പരിചരണത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന കാലഘട്ടമാണിത്. എന്നാൽ പുറമെ കാര്യങ്ങൾ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. നല്ല ചർമ്മം ലഭിക്കണമെങ്കിൽ നല്ല ഭക്ഷണങ്ങളും കഴിക്കേണ്ടതുണ്ട്. തിളക്കമുള്ള ചർമ്മത്തിന് ഇവ കഴിക്കൂ.

ബീറ്റ്റൂട്ട്
ദിവസവും രാവിലെ ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നിങ്ങളുടെ ചർമ്മാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതേസമയം ഇതിനൊപ്പം അമിതമായ ഉപ്പും മധുരവുമടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.
ഉണങ്ങിയ അത്തിപ്പഴം
രാത്രി മുഴുവൻ ഉണങ്ങിയ അത്തിപ്പഴം വെള്ളത്തിലിട്ട് കുതിർത്തതിന് ശേഷം രാവിലെ ഉറക്കം എഴുന്നേറ്റ ഉടനെ ഇത് കഴിക്കാം. ഇത് ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.
പിസ്ത
ദിവസവും പിസ്ത കഴിക്കുന്നത് ചർമ്മത്തെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാനും ചർമ്മാരോഗ്യത്തെ മെച്ചപ്പെടുത്താനും സഹായിക്കുന്നു. ഇതിൽ ധാരാളം വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്.
മാതളം
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ പഴമാണ് മാതളം. ദിവസവും ഇത് കഴിക്കുന്നത് തിളക്കമുള്ള ചർമ്മം ലഭിക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വെള്ളക്കടല
വെള്ളക്കടലയിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെയും ചർമ്മത്തിന്റെയും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

