പക്ഷിപ്പനി ; ചിക്കനും മുട്ടയും കഴിക്കാമോ ?
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളൂവന്‍സ കാട്ടു പക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ്.

കാട്ടു പക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ്.
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളൂവന്‍സ കാട്ടു പക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ്.
ഏവിയൻ ഇൻഫ്‌ളുവൻസ വൈറസാണ് (H5N1 വൈറസ്) പനിക്ക് കാരണമാകുന്നത്.
പക്ഷികളിൽ വരുന്ന വൈറൽ പനിയാണ് പക്ഷിപ്പനി. ഏവിയൻ ഇൻഫ്‌ളുവൻസ വൈറസാണ് (H5N1 വൈറസ്) പനിക്ക് കാരണമാകുന്നത്. പെട്ടെന്ന് പടരുന്നതിനാൽ പനിബാധിത മേഖലയിൽ പക്ഷികൾ കൂട്ടത്തോടെ ചാകും. ദേശാടന പക്ഷികളുടെ കാഷ്ഠം വഴിയും വായുവിലൂടെയുമാണ് കൂടുതലും രോഗം പിടിപെടുന്നത്.
പക്ഷിപ്പനി ; ചിക്കനും മുട്ടയും കഴിക്കാമോ?
കൈകൾ മുഖേനയോ മറ്റു ശരീരഭാഗങ്ങളിലൂടെയോ ഒരു വ്യക്തിയുടെ കണ്ണുകൾ, മൂക്ക്, വായ് എന്നിവിടങ്ങളിൽ രോഗാണുക്കൾ എത്തപ്പെടുമ്പോൾ ആണ് സാധാരണഗതിയിൽ രോഗാണു സംക്രമണം നടക്കുന്നത്.
ചിക്കനും മുട്ടയും ക്യത്യമായി പാകം ചെയ്താൽ പേടിക്കാനില്ല.
പക്ഷിപ്പനി പടർന്ന് പിടിപ്പിക്കുന്ന ഈ സമയത്ത് ചിക്കനും കോഴിയുമെല്ലാം കഴിക്കാമോ എന്നത് പലരുടെയും സംശയമാണ്. ചിക്കനും മുട്ടയും ക്യത്യമായി പാകം ചെയ്താൽ പേടിക്കാനില്ല. കഴിക്കാവുന്നതാണ്. ഒരു വശം മാത്രം ചൂടാക്കിയ ഇറച്ചി കഴിക്കരുത്
ബുൾസ് ഐ ആയോ പച്ച മുട്ട ആയോ പകുതിവേവിച്ച മാംസമോ കഴിക്കരുത്.
70 ഡിഗ്രി സെൽഷ്യസിൽ തിളപ്പിച്ച് കഴിഞ്ഞാൽ ചിക്കനിൽ വെെറസ് ഉണ്ടെങ്കിലും ഇല്ലാതാകും. ബുൾസ് ഐ ആയോ പച്ച മുട്ട ആയോ പകുതിവേവിച്ച മാംസമോ കഴിക്കരുത്. അത് രോഗസാധ്യത കൂട്ടാമെന്നരാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
മഞ്ഞക്കുരു എല്ലാ ഭാഗവും നന്നായി വെന്തിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തുക
മുട്ട പുഴുങ്ങി കഴിക്കുമ്പോൾ മഞ്ഞക്കുരു എല്ലാ ഭാഗവും നന്നായി വെന്തിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്തുക. പച്ച മാംസം കൈകാര്യം ചെയ്യുന്നതിന് മുൻപും ശേഷവും സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക.
ഹോട്ടലുകളിൽ പാകം ചെയ്ത ഇറച്ചി, മുട്ട എന്നിവ കഴിയുന്നതും ഒഴിവാക്കുക.
ഹോട്ടലുകളിൽ പാകം ചെയ്ത ഇറച്ചി, മുട്ട എന്നിവ കഴിയുന്നതും ഒഴിവാക്കുക. പകുതി വേവിച്ച മാംസം കഴിക്കാതിരിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

