മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂട്ടുമോ?
കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് മിക്കവരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറാണ് പതിവ്. യഥാർത്ഥത്തിൽ മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂട്ടുമോ? വിറ്റാമിനുകളായ എ, ഡി, ഇ, കെ തുടങ്ങിയ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.

മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂട്ടുമോ?
കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് മിക്കവരും മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കാറാണ് പതിവ്. യഥാർത്ഥത്തിൽ മുട്ടയുടെ മഞ്ഞക്കരു കൊളസ്ട്രോൾ കൂട്ടുമോ? വിറ്റാമിനുകളായ എ, ഡി, ഇ, കെ തുടങ്ങിയ പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
ഹൃദയാരോഗ്യം സംരക്ഷിക്കാനും മഞ്ഞക്കരു കഴിക്കാം.
ഹൃദയാരോഗ്യം സംരക്ഷിക്കാനും മഞ്ഞക്കരു കഴിക്കാം. കൊളസ്‌ട്രോള്‍ രോഗികള്‍ ഡോക്ടര്‍ പറയുന്ന അളവില്‍ മാത്രം ഇവ കഴിക്കുന്നതാണ് നല്ലത്. മഞ്ഞക്കരുവില്‍ അടങ്ങിയിരിക്കുന്ന കോളിന്‍ തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലതാണ്. വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ മുട്ടയുടെ മഞ്ഞ തലമുടിയുടെയും ആരോഗ്യത്തിനും ഗുണം ചെയ്യും.
ആരോഗ്യമുള്ള വ്യക്തികൾക്ക് മുട്ടയുടെ മഞ്ഞക്കരു ദോഷകരമല്ല.
ആരോഗ്യമുള്ള വ്യക്തികൾക്ക് മുട്ടയുടെ മഞ്ഞക്കരു ദോഷകരമല്ല. പകരം ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമാക്കേണ്ടതും പ്രധാനമാണ്. മുട്ടയിൽ നിന്നുള്ള ഭക്ഷണ കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ വളരെ കുറഞ്ഞ സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളൂ.
മഞ്ഞക്കരു ഉൾപ്പെടെയുള്ള മുഴുവൻ മുട്ട പൊതുവെ പോഷകസമൃദ്ധവും ആരോഗ്യകരവുമാണ്.
മുട്ടയുടെ മഞ്ഞക്കരു മിതമായ അളവിൽ കഴിക്കുന്നത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ വലിയ സ്വാധീനം ചെലുത്തുന്നില്ലെന്ന് സമീപകാല ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇതിനർത്ഥം മുട്ടയുടെ മഞ്ഞക്കരുവിൽ കാണപ്പെടുന്ന കൊളസ്ട്രോൾ ദോഷകരമല്ല എന്നാണ്.
മിതമായ അളവിൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാം.
മഞ്ഞക്കരു ഉൾപ്പെടെയുള്ള മുഴുവൻ മുട്ട പൊതുവെ പോഷകസമൃദ്ധവും ആരോഗ്യകരവുമാണ്. മിതമായ അളവിൽ മുട്ടയുടെ മഞ്ഞക്കരു കഴിക്കുന്നത് ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമാകാം.
മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ മിക്ക ആളുകൾക്കും ദോഷകരമല്ല
മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിരിക്കുന്ന കൊളസ്ട്രോൾ മിക്ക ആളുകൾക്കും ദോഷകരമല്ല. എന്നാൽ, ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ള വ്യക്തികൾ, പ്രമേഹമുള്ളവർ, സന്ധിവാതം പ്രശ്നങ്ങളുള്ള ആളുകൾ എന്നിവർ മുട്ടയുടെ മഞ്ഞ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനും മുട്ടയുടെ മഞ്ഞ കഴിക്കാം.
മുട്ടയുടെ മഞ്ഞക്കരുവില്‍ വിറ്റാമിന്‍ ബി 9ന്റെ രൂപമായ ഫോളേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭിണികള്‍ക്ക് ഏറെ ആവശ്യമായ പോഷകമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് ലഭിക്കാനും മുട്ടയുടെ മഞ്ഞ കഴിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

