പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴോ അല്ലെങ്കിൽ അത് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്.

പ്രമേഹ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ശരീരത്തിന് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോഴോ അല്ലെങ്കിൽ അത് കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം എന്നിവയിലൂടെ പ്രമേഹം സാധ്യത കുറയ്ക്കാം.
ആരോഗ്യകരമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
ആരോഗ്യകരമായ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധ ദീപ്സിഖ ജെയിൻ പറയുന്നു.
ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് ദീപ്സിഖ ജെയിൻ പോസ്റ്റിൽ പറയുന്നു.
നിങ്ങളുടെ ശരീരം രക്തത്തിലെ പഞ്ചസാരയോട് എങ്ങനെ പ്രതികരിക്കുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുന്നതിൽ ഭക്ഷണം വളരെ വലിയ പങ്ക് വഹിക്കുന്നു. അതിനാൽ ഈ ഭക്ഷണങ്ങൾ കഴിക്കണമെന്ന് ദീപ്സിഖ ജെയിൻ പോസ്റ്റിൽ പറയുന്നു.
വെറും വയറ്റിൽ ജ്യൂസായി കഴിക്കുകയോ വേവിച്ച രൂപത്തിൽ കഴിക്കുകയോ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
പാവയ്ക്കയിൽ പോളിപ്റ്റൈഡ്സ് പി അടങ്ങിയിട്ടുണ്ട്. കോശങ്ങളിലേക്ക് ഗ്ലൂക്കോസ് ആഗിരണം വർദ്ധിപ്പിക്കുന്നതിനും അതുവഴി പ്രമേഹം കുറയ്ക്കുന്നതിനും സഹായിക്കുന്ന സംയുക്തങ്ങളാണിവ. വെറും വയറ്റിൽ ജ്യൂസായി കഴിക്കുകയോ വേവിച്ച രൂപത്തിൽ കഴിക്കുകയോ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.
പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ല പാനീയമാണ് ഗ്രീൻ ടീ.
പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ല പാനീയമാണ് ഗ്രീൻ ടീ. കാരണം അതിൽ പോളിഫെനോളുകളും കാറ്റഗണുകളും ഉണ്ട്. ഈ സംയുക്തങ്ങൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും. ഇത് പ്രമേഹ സാധ്യത കുറയ്ക്കും. ദിവസവും രണ്ട് കപ്പ് കാപ്പി കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെയും HbA1C യുടെയും അളവ് കുറയ്ക്കാൻ സഹായിക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഒരു സൂപ്പർഫ്രൂട്ടായി പേരയ്ക്ക കണക്കാക്കപ്പെടുന്നു
ഉയർന്ന നാരുകളുടെ അളവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയും കാരണം പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഒരു സൂപ്പർഫ്രൂട്ടായി പേരയ്ക്ക കണക്കാക്കപ്പെടുന്നു. കൂടാതെ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. ഇത് ഓക്‌സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഒരു മികച്ച ഭക്ഷണമാണ് ചിയ സീഡുകൾ
പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള ഒരു മികച്ച ഭക്ഷണമാണ് ചിയ സീഡുകൾ. അവയിൽ ധാരാളം ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകൾ പ്രമേഹത്തെ മികച്ച രീതിയിൽ നിയന്ത്രിക്കാൻ സഹായിക്കുന്നു.
പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ല സുഗന്ധവ്യഞ്ജനം കറുവപ്പട്ടയാണ്.
പ്രമേഹം നിയന്ത്രിക്കാൻ ഏറ്റവും നല്ല സുഗന്ധവ്യഞ്ജനം കറുവപ്പട്ടയാണ്. ശരീരത്തെ ഇൻസുലിനിനോട് കൂടുതൽ സംവേദനക്ഷമതയുള്ളതാക്കാനുള്ള കഴിവ് കറുവപ്പട്ടയ്ക്കുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സഹായിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

