സ്ത്രീകൾ അവഗണിക്കാൻ പാടില്ലാത്ത സാധാരണ ലക്ഷണങ്ങൾ
ശരീരം നന്നായി പ്രവർത്തിക്കണമെങ്കിൽ വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. പ്രത്യേകിച്ചും സ്ത്രീകൾക്ക് രോഗ പ്രതിരോധശേഷി കൂട്ടാനും അണുബാധ ഉണ്ടാവുന്നത് തടയാനും പോഷക ഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. ഈ ലക്ഷണങ്ങൾ അവഗണിക്കരുത്.

തലവേദന
വിട്ടുമാറാത്ത തലവേദന, ഓക്കാനം, പേശികളിലെ വേദന തുടങ്ങിയവ സോഡിയത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതാണ്.
എല്ലുകളിലെ വേദന
നടുവേദന, എല്ലുകളിലെ വേദന, ദന്ത പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം കാൽസ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതാണ്.
മലബന്ധം
പേശികളിലെ വേദന, മലബന്ധം, ഹൃദയ സംബന്ധ പ്രശ്നങ്ങൾ തുടങ്ങിയവ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതുകൊണ്ട് സംഭവിക്കുന്നതാണ്.
ഉറക്കമില്ലായ്മ
എപ്പോഴും ക്ഷീണം തോന്നുക, ഉറക്കമില്ലായ്മ, തലവേദന, കൃത്യമല്ലാത്ത ആർത്തവം എന്നിവ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നതുകൊണ്ട് വരുന്നതാണ്.
മുടികൊഴിച്ചിൽ
മുഖത്തെ പാടുകൾ, മുടി കൊഴിച്ചിൽ, മുറിവുകൾ ഉണങ്ങാതാവുക, രുചിയും മണവും നഷ്ടപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ സിങ്കിന്റെ കുറവ് മൂലം ഉണ്ടാവുന്നതാണ്.
മങ്ങിയ ചർമ്മം
നിരന്തരമായി ക്ഷീണം അനുഭവപ്പെടുക, മങ്ങിയ ചർമ്മം, മുടി കൊഴിച്ചിൽ എന്നിവ ഉണ്ടാകുന്നത് ശരീരത്തിൽ അയണിന്റെ അളവ് കുറയുമ്പോഴാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

