- Home
- Life
- Health
- International Makeup Day 2022 : മേക്കപ്പ് നീക്കം ചെയ്യാൻ ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾ
International Makeup Day 2022 : മേക്കപ്പ് നീക്കം ചെയ്യാൻ ഇതാ ചില പ്രകൃതിദത്ത മാർഗങ്ങൾ
സെപ്റ്റംബർ 10 അന്താരാഷ്ട്ര മേക്കപ്പ് ദിനമായി ആഘോഷിക്കുന്നു. ചർമത്തിനും വസ്ത്രത്തിനുമിണങ്ങുന്ന മേക്കപ്പുകൾ സൗന്ദര്യം മാത്രമല്ല ആത്മവിശ്വാസവും കൂട്ടുന്നു. അതേസമയം, ആഘോഷമൊക്കെ കഴിഞ്ഞ് മേക്കപ്പ് എങ്ങനെ ഈസിയായി നീക്കം ചെയ്യാം.

തേനും ബേക്കിംഗ് സോഡയും മികച്ചൊരു മേക്കപ്പ് റിമൂവർ ആണെന്ന് തന്നെ പറയാം. പഞ്ഞിയിലേക്കോ മൃദുവായ തുണി കഷ്ണത്തിലേക്കോ ഒരു സ്പൂണ്‍ തേനും അതിൽ കുറച്ച് ബേക്കിംഗ് സോഡയും വിതറുക. പിന്നീട് ഈ മിശ്രിതം ഉപയോഗിച്ച് മേക്കപ്പ് തുടച്ചെടുക്കാവുന്നതാണ്.
മേക്കപ്പ് നീക്കം ചെയ്യാൻ ഏറ്റവും നല്ലതാണ് ഗ്ലിസറിനും റോസ് വാട്ടറും. ഇവ രണ്ടും ഒരുമിച്ച് യോജിപ്പിച്ച ശേഷം മുഖത്തിടുക. മേക്കപ്പ് ഉടൻ തന്നെ നീക്കം ചെയ്യാൻ സാധിക്കും.
വെളിച്ചെണ്ണയിൽ മൂന്ന് അവശ്യ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ആന്റിമൈക്രോബയൽ ഗുണങ്ങളാൽ അടങ്ങിയതാണ്. ഇത് മുഖത്തിനും ശരീരത്തിനും മികച്ച മോയ്‌സ്ചുറൈസർ മാത്രമല്ല നല്ലലൊരു മേക്കപ്പ് റിമൂവർ കൂടിയാണ്. അൽപം വെളിച്ചെണ്ണ മുഖത്തിടുന്നത് മേക്കപ്പ് നീക്കം ചെയ്യാൻ സഹായിക്കും.
പാൽ ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും മികച്ചതാണ്. പാലിലെ കൊഴുപ്പും പ്രോട്ടീനും ജലാംശം വർദ്ധിപ്പിക്കാനും ചർമ്മത്തെ ഈർപ്പം നിലനിർത്താനും സഹായിക്കും. മേക്കപ്പ് നീക്കം ചെയ്യാൻ, കുറച്ച് പാലിൽ അൽപം ഒലീവ് ഓയിൽ ചേർത്ത് മുഖത്ത് പുരട്ടുക. ശേഷം ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് തുടച്ചുമാറ്റുക. ഇത് മുഖത്തെ മേക്കപ്പ് പൂർണായി മാറാൻ സഹായിക്കും.
Makeup
ചൂടുവെള്ളം നിറച്ച ഒരു ബക്കറ്റിന് മുകളിലോ അല്ലെങ്കിൽ ഒരു സ്റ്റീമറിന് മുകളിലോ മുഖം കാണിച്ച് കുറച്ച് മിനിറ്റ് നേരം ആവി കൊള്ളുക. ചർമ്മത്തിലെ സുഷിരങ്ങൾ തുറക്കുവാനും അഴുക്കും മാലിന്യങ്ങളും നീക്കം ചെയ്യാനും ഇത് നിങ്ങളെ സഹായിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Health News അറിയൂ. Food and Recipes തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam