MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • News
  • International News
  • ഇനി അമേരിക്കയെ നേർക്കുനേർ വെല്ലുവിളിക്കുക 'പെൺതരി', ഉത്തര കൊറിയയിൽ കിമ്മിന്റെ പിൻഗാമി മകൾ, പതിവുകൾ തിരുത്താൻ നിഗൂഡരാഷ്ട്രം

ഇനി അമേരിക്കയെ നേർക്കുനേർ വെല്ലുവിളിക്കുക 'പെൺതരി', ഉത്തര കൊറിയയിൽ കിമ്മിന്റെ പിൻഗാമി മകൾ, പതിവുകൾ തിരുത്താൻ നിഗൂഡരാഷ്ട്രം

ഉത്തര കൊറിയക്ക് വരാനിരിക്കുന്നത് വനിതാ ഏകാധിപതിയെന്ന് റിപ്പോർട്ട്. എന്നാൽ കിം ജോംഗിന് പിൻഗാമിയായ സഹോദരിയല്ല സ്വന്തം മകളെത്തുമെന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ട്. പിൻഗാമിയായി മകൾ കിം ജുവിനെ പ്രഖ്യാപിക്കാൻ കിം ജോംഗ് ഉൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. 

3 Min read
Author : Web Desk
Published : Feb 13 2026, 11:32 AM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
110
പിൻഗാമിയാവുക മകൾ
Image Credit : twitter

പിൻഗാമിയാവുക മകൾ

നയപരമായ കാര്യങ്ങളിലടക്കം കിം ജുവിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിത്തുടങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ ഏജൻസികളുടെ വാദം. വരാനിരിക്കുന്ന വർക്കേഴ്സ് പാർട്ടി സമ്മേളനത്തിൽ ഇത് സംബന്ധിയായ നിർണായക പ്രഖ്യാപനമുണ്ടാകുമെന്നാണ് നിരീക്ഷണം. കിമ്മിന്റെ ആരോഗ്യസ്ഥിതി ആശങ്കയിലാണെന്ന് നേരത്തെ നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സമയങ്ങളിൽ കിമ്മിന്റെ സഹോദരിയായ കിം യോ ജോംഗ് അധികാരത്തിലേക്ക് എത്തുമെന്നായിരുന്നു അന്തർ ദേശീയതലത്തിൽ വന്ന വാർത്തകൾ. എന്നാൽ ഇത്തരം പ്രചാരണങ്ങൾ തള്ളുന്നതാണ് നിലവിലെ സൂചനകൾ. സഹോദരിയേയല്ല മകളെയാണ് കിം പിൻഗാമി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് രാഷ്ട്രീയ വിദഗ്ധർ നിരീക്ഷിക്കുന്നത്.

210
സഹോദരിയെ തള്ളിയെന്ന് സൂചനകൾ
Image Credit : twitter

സഹോദരിയെ തള്ളിയെന്ന് സൂചനകൾ

കിം ജോംഗ് ഉന്നിന്റെ ഏറ്റവും വിശ്വസ്തയായ അനുയായികളിൽ ഒരാളാണ് സഹോദരി കിം യോ ജോംഗ്. കിമ്മിനേക്കാൾ ക്രൂരയാണ് സഹോദരിയെന്ന തരത്തിൽ നേരത്തെ വാർത്തകളും വന്നിരുന്നു. എന്നാൽ കൌമാരക്കാരിയായ മകളുമായുള്ള കിമ്മിന്റെ പരിപാടികളിലെ സാന്നിധ്യം സഹോദരി പിൻഗാമിയാകാനുള്ള സാധ്യതകളെ തള്ളുകയാണ്.

Related Articles

Related image1
എംആർആ സ്കാനിംഗിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം, ഇൻജക്ഷനിലെ പിഴവെന്ന് കുടുംബം, പ്രതിഷേധം
Related image2
രാവിലെ 25കാരിയെ വിളിക്കാനെത്തിയ അമ്മ കാണുന്നത് പാമ്പിന്റെ പടം, യുവതി പാമ്പായെന്ന് പ്രചാരണം, വൈറലായതോടെ കള്ളം പൊളിച്ച് പൊലീസ്
310
പ്രായവും മറ്റ് വിവരങ്ങളും ഇപ്പോഴും അവ്യക്തം
Image Credit : twitter

പ്രായവും മറ്റ് വിവരങ്ങളും ഇപ്പോഴും അവ്യക്തം

കഴിഞ്ഞ സെപ്റ്റംബറിൽ കിം ജോംഗ് ഉൻ തന്റെ ആദ്യത്തെ ബഹുരാഷ്ട്ര ഉച്ചകോടിക്കായി ചൈനയിൽ തന്റെ കവചിത ട്രെയിനിൽ എത്തിയപ്പോൾ മുതൽ രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ നേടിയ വ്യക്തിയാണ് കിമ്മിന്റെ മകൾ കിം ജു ഏ. കുടുംബത്തേക്കുറിച്ചുള്ള കാര്യങ്ങൾക്ക് ഏറെ രഹസ്യ സ്വഭാവം നൽകിയ നേതാവാണ് കിം. അതിനാൽ തന്നെ കിം ജു ഏ യുടെ കൃത്യമായ പ്രായം ഉൾപ്പെടെയുള്ള വിവരങ്ങൾ ഇപ്പോഴും അവ്യക്തമാണ്. കിം ജോംഗ് ഉന്നിനും ഭാര്യ റി സോൾ ജുവിനും മൂന്ന് കുട്ടികളുണ്ടെന്നും അതിൽ രണ്ടാമത്തെ കുട്ടിയാണ് ജു ഏ എന്നുമാണ് വർഷങ്ങളായി വിശ്വസിക്കപ്പെടുന്നത്. എന്നാൽ കുട്ടികളുടെ കൃത്യമായ എണ്ണത്തെക്കുറിച്ചോ ക്രമത്തെക്കുറിച്ചോ നിശ്ചയമില്ല. വിവാഹം കഴിഞ്ഞ് കുറെക്കാലത്തിന് ശേഷമാണ് അദ്ദേഹം ഭാര്യയെപ്പോലും പൊതുവേദിയിൽ പരിചയപ്പെടുത്തിയത്.

410
 നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ച കിമ്മിന്റെ ഒരേയൊരു മകൾ
Image Credit : twitter

നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ച കിമ്മിന്റെ ഒരേയൊരു മകൾ

രാജ്യത്തെ നേതൃത്വം ഔദ്യോഗികമായി സ്ഥിരീകരിച്ച കിമ്മിന്റെ ഒരേയൊരു മകൾ ജു ഏ ആണ്. മറ്റ് കുട്ടികളെ ആരെയും ഇതുവരെ പൊതുവേദികളിൽ കണ്ടിട്ടില്ല. 2013-ൽ ഉത്തരകൊറിയ സന്ദർശിച്ച ബാസ്‌ക്കറ്റ്‌ബോൾ താരം ഡെന്നിസ് റോഡ്‌മാനിലൂടെയാണ് ഇങ്ങനെയൊരു പെൺകുട്ടിയുണ്ടെന്ന വാർത്ത ആദ്യമായി പുറത്തുവരുന്നത്. താൻ അവരുടെ ജു ഏ എന്ന കുഞ്ഞിനെ കൈകളിൽ എടുത്തു എന്ന് ഡെന്നിസ് റോഡ്‌മാൻ ദി ഗാർഡിയൻ പത്രത്തോട് വെളിപ്പെടുത്തിയിരുന്നു.പിന്നീട് 2022 നവംബറിൽ ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽവിക്ഷേപണ വേളയിൽ പിതാവിനൊപ്പം പ്രത്യക്ഷപ്പെടുന്നത് വരെ ജു ഏയെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

510
കിം ജോംഗ് ഉന്നിന്റെ ആദരണീയയായ മകൾ
Image Credit : twitter

കിം ജോംഗ് ഉന്നിന്റെ ആദരണീയയായ മകൾ

2023 ഫെബ്രുവരിയോടെ ജു ഏ തപാൽ സ്റ്റാമ്പുകളിൽ പ്രത്യക്ഷപ്പെടുകയും മുതിർന്ന ഉദ്യോഗസ്ഥർക്കായുള്ള വിരുന്നുകളിൽ പങ്കെടുക്കുകയും ചെയ്തു. കിം ജോംഗ് ഉന്നിന്റെ ആദരണീയയായ മകൾ എന്നാണ് ഉത്തര കൊറിയയിൽ ജു ഏ വിശേഷിപ്പിക്കപ്പെട്ടത്.ഉത്തരകൊറിയയിൽ ഏറ്റവും ബഹുമാനിക്കപ്പെടുന്നവർക്ക് മാത്രമാണ് ആദരണീയൻ എന്ന വിശേഷണം നൽകാറുള്ളത്. കിം ജോങ് ഉന്നിനെപ്പോലും ഭാവി നേതാവായി ഉറപ്പിച്ചതിന് ശേഷമാണ് ആദരണീയനായ സഖാവ് എന്ന് വിളിച്ചുതുടങ്ങിയത്.

610
വിവരങ്ങൾ പുറത്ത് വിട്ട് ദക്ഷിണ കൊറിയൻ ഇൻ്റലിജൻസ് ഏജൻസി
Image Credit : twitter

വിവരങ്ങൾ പുറത്ത് വിട്ട് ദക്ഷിണ കൊറിയൻ ഇൻ്റലിജൻസ് ഏജൻസി

ഇതേ കാലയളവിൽ ദക്ഷിണ കൊറിയൻ ഇൻ്റലിജൻസ് ഏജൻസി ഈ പെൺകുട്ടിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. ജു ഏയ്ക്ക് കുതിരസവാരി, സ്കീയിംഗ്, നീന്തൽ എന്നിവ ഇഷ്ടമാണെന്നും പ്യോങ്യാങ്ങിൽ വീട്ടിലിരുന്നാണ് പഠിക്കുന്നതെന്നും ദക്ഷിണ കൊറിയൻ ഇൻ്റലിജൻസ് ഏജൻസി നേരത്തെ വിവരങ്ങൾ പുറത്ത് വിട്ടിരുന്നു. ജു ഏയ്ക്ക് ഏകദേശം 10 വയസ്സ് പ്രായമുണ്ടാകുമെന്നും സൂചിപ്പിച്ചത് ദക്ഷിണ കൊറിയൻ ഇൻ്റലിജൻസ് ഏജൻസിയാണ്.

710
ഇനിയും മാറ്റങ്ങളുണ്ടാവുമെന്നും റിപ്പോർട്ട്
Image Credit : twitter

ഇനിയും മാറ്റങ്ങളുണ്ടാവുമെന്നും റിപ്പോർട്ട്

2024 ജനുവരിയോടെ കിം ജോങ് ഉന്നിന്റെ പിൻഗാമിയാകാൻ ഏറ്റവും സാധ്യതയുള്ളത് ജു ഏ ആണെന്ന് ദക്ഷിണ കൊറിയൻ ഇൻ്റലിജൻസ് ഏജൻസി നിഗമനത്തിലെത്തി. എങ്കിലും കിമ്മിന്റെ പ്രായം കുറവായതിനാൽ ഇനിയും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും അവർ നിരീക്ഷിച്ചു. 

810
സൈനിക അഭിവാദ്യം സ്വീകരിച്ച് ജു ഏ
Image Credit : twitter

സൈനിക അഭിവാദ്യം സ്വീകരിച്ച് ജു ഏ

സൈനിക പരേഡുകളിലും മിസൈൽ വിക്ഷേപണങ്ങളിലും  കിമ്മിനൊപ്പം സ്ഥിരമായി കാണാൻ തുടങ്ങിയ ജു ഏ മുതിർന്ന സൈനിക ഉദ്യോഗസ്ഥരിൽ നിന്ന്  സൈനിക അഭിവാദ്യം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.

910
60 വർഷത്തെ പാരമ്പര്യം മാറ്റാനൊരുങ്ങി കിം
Image Credit : twitter

60 വർഷത്തെ പാരമ്പര്യം മാറ്റാനൊരുങ്ങി കിം

2025 സെപ്റ്റംബറിലാണ് ആദ്യമായി ജു ഏ ഉത്തരകൊറിയയ്ക്ക് പുറത്ത് പ്രത്യക്ഷപ്പെട്ടത്. 1948 മുതൽ ഉത്തരകൊറിയ ഭരിക്കുന്ന കിം കുടുംബം, തങ്ങൾ ഒരു പവിത്രമായ രക്ത പരമ്പരയിൽപ്പെട്ടവരാണെന്നും തങ്ങൾക്ക് മാത്രമേ രാജ്യം ഭരിക്കാൻ അവകാശമുള്ളൂ എന്നുമാണ് പൗരന്മാരോട് പറയുന്നത്. എന്നാൽ പുരുഷാധിപത്യം നിലനിൽക്കുന്ന ഇതുവരെ ഒരു സ്ത്രീ ഭരണാധികാരിയില്ലാത്ത ഉത്തരകൊറിയയിൽ തന്റെ മകളെ മുൻകൂട്ടി പരിചയപ്പെടുത്തുന്നതിലൂടെ ജനങ്ങളുടെ മുൻവിധി മാറ്റാനാണ് കിം ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ വിദഗ്ധരുടെ നിരീക്ഷണം.

1010
കിം യോ ജോംഗ് കിമ്മിനേക്കാൾ ക്രൂരയെന്ന് റിപ്പോർട്ടുകൾ
Image Credit : twitter

കിം യോ ജോംഗ് കിമ്മിനേക്കാൾ ക്രൂരയെന്ന് റിപ്പോർട്ടുകൾ

സഹോദരിയേയല്ല മകളെയാണ് കിം പിൻഗാമി സ്ഥാനത്തേക്ക് പരിഗണിക്കുന്നതെന്നാണ് രാഷ്ട്രീയ വിദഗ്ധർ നിരീക്ഷിക്കുന്നത്. കിം ജോംഗ് ഉന്നിന്റെ ഏറ്റവും വിശ്വസ്തയായ അനുയായികളിൽ ഒരാളാണ് സഹോദരി കിം യോ ജോംഗ്. കിമ്മിനേക്കാൾ ക്രൂരയാണ് സഹോദരിയെന്ന തരത്തിൽ നേരത്തെ വാർത്തകളും വന്നിരുന്നു. എന്നാൽ കൌമാരക്കാരിയായ മകളുമായുള്ള കിമ്മിന്റെ പരിപാടികളിലെ സാന്നിധ്യം സഹോദരി പിൻഗാമിയാകാനുള്ള സാധ്യതകളെ തള്ളുകയാണ്.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

About the Author

WD
Web Desk
ഉത്തര കൊറിയ
കിം ജോങ് ഉൻ

Latest Videos
Recommended Stories
Recommended image1
അമേരിക്ക നൽകാനുള്ളത് 400 കോടി ഡോളർ, വാർഷിക വിഹിതം അടയ്ക്കാതെ 130 രാജ്യങ്ങൾ; യുഎൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
Recommended image2
2,000 വർഷം പഴക്കം; ഈജിപ്തിൽ കണ്ടെത്തിയ മണ്‍കലത്തിൽ തമിഴ് ബ്രഹ്മി ലിപി !
Recommended image3
തായ്വാൻ്റെ പേരിലുള്ള തമ്മിൽ തല്ലിനിടെ ചൈനീസ് കപ്പൽ പിടിച്ചെടുത്ത് ജപ്പാൻ, ക്യാപ്ടൻ അറസ്റ്റിൽ
Related Stories
Recommended image1
എംആർആ സ്കാനിംഗിനിടെ ആറ് വയസുകാരന് ദാരുണാന്ത്യം, ഇൻജക്ഷനിലെ പിഴവെന്ന് കുടുംബം, പ്രതിഷേധം
Recommended image2
രാവിലെ 25കാരിയെ വിളിക്കാനെത്തിയ അമ്മ കാണുന്നത് പാമ്പിന്റെ പടം, യുവതി പാമ്പായെന്ന് പ്രചാരണം, വൈറലായതോടെ കള്ളം പൊളിച്ച് പൊലീസ്
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved