പ്രതിരോധ രംഗത്ത് പുത്തൻ കുതിപ്പിന് ഇന്ത്യയും സൗദിയും
ഇന്ത്യയും സൗദിയും തമ്മിലുള്ള പ്രതിരോധ സഹകരണം പുതിയ തലങ്ങളിലേക്ക്. റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോ 2026-െൻറ ഭാഗമായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം സൗദി പ്രതിരോധ രംഗത്തെ ഉന്നതരുമായി കൂടിക്കാഴ്ചകൾ നടത്തി.

ഇന്ത്യ-സൗദി സഹകരണം
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകുന്നു. പ്രതിരോധ നിർമ്മാണം, സാങ്കേതിക കൈമാറ്റം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്ന ചർച്ചകളാണ് റിയാദിൽ നടന്നത്.
പ്രതിരോധ മേഖലയിൽ സൗദിയുമായി സഹകരണം
റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോ 2026-െൻറ ഭാഗമായി കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്തിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം സൗദി പ്രതിരോധ രംഗത്തെ ഉന്നതരുമായി നിർണ്ണായക കൂടിക്കാഴ്ചകൾ നടത്തി.
നിർണായക ചർച്ചകൾ
സംയുക്ത ഗവേഷണം, വികസന പദ്ധതികൾ, വ്യവസായ സഹകരണം, പ്രതിരോധ നിർമ്മാണം എന്നീ വിഷയങ്ങളിൽ സൗദി ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇൻഡസ്ട്രീസ് (ഗാമി) ഗവർണർ ഡോ. ഫലേഹ് ബിൻ അബ്ദുള്ള അൽ സുലൈമാനുമായാണ് ചർച്ച നടന്നത്. ഉഭയകക്ഷി സഹകരണം, സേനാ ബന്ധം എന്നീ വിഷയങ്ങളിൽ സൗദി പ്രതിരോധ അസിസ്റ്റൻറ് മന്ത്രി ഖാലിദ് ബിൻ ഹുസൈൻ അൽ-ബിയാരിയുമായും ചർച്ച നടത്തി.
ഇന്ത്യയും സൗദിയും
ഇന്ത്യയുടെ പ്രതിരോധ സ്വയംപര്യാപ്തതയും ആഗോള വിപണിയിലെ സാന്നിധ്യവും ചർച്ചകളിൽ പ്രധാന വിഷയമായി. പ്രദർശനത്തിലെ ഇന്ത്യൻ സ്റ്റാളുകൾ സന്ദർശിച്ച മന്ത്രി സഞ്ജയ് സേത്ത് വ്യവസായ പ്രമുഖരുമായി സംവദിച്ചു. ‘നൂതന സാങ്കേതികവിദ്യയിലൂടെയും ആഗോള പങ്കാളിത്തത്തിലൂടെയും ഇന്ത്യ ഒരു ആഗോള പ്രതിരോധ ഹബ്ബായി മാറുകയാണ്.
മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്
‘മേക്ക് ഇൻ ഇന്ത്യ, മേക്ക് ഫോർ ദ വേൾഡ്’ എന്ന കാഴ്ചപ്പാടിന് ഈ സഹകരണം കരുത്തുപകരും.’ -കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് വ്യക്തമാക്കി.
പ്രതിരോധ രംഗത്ത് സഹകരണം
സന്ദർശനത്തിന്‍റെ ഭാഗമായി ഇന്ത്യൻ എംബസി ഒരുക്കിയ നെറ്റ്‌വർക്കിങ് റിസപ്ഷനിൽ ഇരുരാജ്യങ്ങളിലെയും പ്രമുഖ പ്രതിരോധ കമ്പനികൾ പങ്കെടുത്തു.
കൂടിക്കാഴ്ചകൾ
സംയുക്ത ഗവേഷണങ്ങൾക്കും നിർമ്മാണത്തിനുമുള്ള പുതിയ വാതായനങ്ങളാണ് ഈ കൂടിക്കാഴ്ചയിലൂടെ തുറക്കപ്പെട്ടിരിക്കുന്നത്.
പുതിയ നാഴികക്കല്ല്
ഭാരതവും സൗദി അറേബ്യയും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിൽ ഈ സന്ദർശനം ഒരു പുതിയ നാഴികക്കല്ലാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

