- Home
- Entertainment
- Spice (Entertainment)
- 'ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല, പക്ഷേ..'; പുതുവർഷത്തിൽ ഭാവനയ്ക്ക് പറയാനുള്ളത്
'ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല, പക്ഷേ..'; പുതുവർഷത്തിൽ ഭാവനയ്ക്ക് പറയാനുള്ളത്
മലയാളത്തിന്റെ പ്രിയ താരമാണ് ഭാവന. മലയാളത്തിന് പുറമെ ഇതര ഭാഷകളിലും തിളങ്ങിയ താരം സോഷ്യലിടത്ത് അത്ര സജീവമല്ല. എന്നാലും ഭാവന പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതുവത്സരത്തോട് അനുബന്ധിട്ട് താരം പങ്കിട്ട ഫോട്ടോകൾ വൈറലാകുകയാണ്.

പുതുവർഷത്തിൽ ഭാവന
സിമ്പിള്‍ ആന്‍ഡ് ക്യൂട്ട് ലുക്കിലാണ് ഭാവന ഫോട്ടോകളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹെവി ഓര്‍ണമെന്‍സിനൊപ്പം ബ്ലാക് ആന്‍ഡ് ഗോള്‍ഡ് തീമിലാണ് ഡ്രെസ്.
പുതുവർഷത്തിൽ ഭാവന
ജനപ്രീയ സീരീസ് ആയ സ്ട്രെയ്ഞ്ചർ തിങ്ക്സിലെ ഒരു സംഭാഷണവും ഫോട്ടോകൾക്കൊപ്പം ഭാവന പങ്കിട്ടിട്ടുണ്ട്.
പുതുവർഷത്തിൽ ഭാവന
'ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല, പക്ഷേ കാലക്രമേണ സ്ഥിതികൾ മെച്ചപ്പെടും' എന്ന സംഭാഷണമാണിത്. ജിം ഹോപ്പർ എന്ന കഥാപാത്രത്തിന്റെ സംഭാഷണമാണിത്.
പുതുവർഷത്തിൽ ഭാവന
ഫോട്ടോയ്ക്കും ക്യാപ്ഷനുമൊപ്പം എല്ലാവര്‍ക്കും പുതുവത്സര ആശംസകളും ഭാവന അറിയിച്ചിട്ടുണ്ട്.
പുതുവർഷത്തിൽ ഭാവന
ഫോട്ടോകള്‍ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് കമന്‍റുകളുമായി രംഗത്ത് എത്തിയത്. എന്നും ഈ പുഞ്ചിരി മുഖത്തുണ്ടാകട്ടെ എന്നാണ് പലരും ആശംസിക്കുന്നത്.
പുതുവർഷത്തിൽ ഭാവന
'സുന്ദരി കുട്ടി, എന്നും സന്തോഷവതിയായി ഇരിക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ, അന്നും ഇന്നും ഭാവനയ്ക്ക് ഒപ്പം', എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.
പുതുവർഷത്തിൽ ഭാവന
അതേസമയം, ഭാവനയുടെ 90-ാമത്തെ സിനിമ തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. 'അനോമി' എന്നാണ് ചിത്രത്തിന്‍റെ പേര്.
പുതുവർഷത്തിൽ ഭാവന
നവാഗതനായ റിയാസ് മാരാത്ത് ആണ് 'അനോമി' തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലൽ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും ‘അനോമി‘.
പുതുവർഷത്തിൽ ഭാവന
സിനിമാ കരിയറില്‍ 23-ാം വര്‍ഷവും ഭാവന പിന്നിടുകയാണ്.

