- Home
- Entertainment
- Spice (Entertainment)
- ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
ലവ്വടിച്ച് അമ്മ, മാസ് ലുക്കിൽ അച്ഛൻ, നിലത്തുകിടന്ന് ചേട്ടൻ; 2025ലെ ഫോട്ടോകളുമായി മായാ മോഹൻലാൽ
മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ് മോഹൻലാലും കുടുംബവും. അച്ഛന്റെ പിന്നാലെ മകൾ മായയും സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. തുടക്കം എന്നാണ് സിനിമയുടെ പേര്. 2025 അവസാനിക്കാൻ പോകുന്ന വേളയിൽ ഒരുവർഷത്തെ രസകരമായ ഫോട്ടോകൾ പങ്കിട്ടിരിക്കുകയാണ് മായ.

മായയുടെ 2025
സുഹൃത്തുക്കള്‍ക്കൊപ്പമുള്ളതും ആയോധനകല അഭ്യസിക്കുന്നതും വീട്ടുകാരുടെയുമൊക്കെ ഫോട്ടോകള്‍ മായ പങ്കുവച്ചിട്ടുണ്ട്. 2025 എന്ന് മാത്രമാണ് ക്യാപ്ഷനായി കൊടുത്തിരിക്കുന്നത്.
മായയുടെ 2025
സുഹൃത്തുക്കള്‍ക്കൊപ്പം ചില്ലായി മായാ മോഹന്‍ലാല്‍.
മായയുടെ 2025
ചിത്രം വരയും സുഹൃത്തും ഒപ്പം മായയും.
മായയുടെ 2025
കൈ ലവ്വ് ആകൃതിയില്‍ വച്ച് സ്നേഹം പങ്കിട്ട് സുചിത്ര മോഹന്‍ലാല്‍.
മായയുടെ 2025
മായ മോഹന്‍ലാലിന്‍റെ ലോകം.
മായയുടെ 2025
ആയോധനകല അഭ്യസിക്കുന്ന മായ. ഈ ഫോട്ടോയും വീഡിയോയും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
മായയുടെ 2025
വീട്ടിലെ ക്യൂട്ട് പെറ്റുകള്‍.
മായയുടെ 2025
ഫോണ്‍ പൗച്ച് പങ്കിട്ട് മായ. ‘മോര്‍ ചില്‍സ് പ്ലീസ്’ എന്നാണ് പൗച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മായയുടെ 2025
മാസില്‍ ക്ലാസായി കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍.
മായയുടെ 2025
തന്‍റെ പെറ്റിനൊപ്പം നിലത്ത് കിടന്നുറങ്ങുന്ന പ്രണവ് മോഹന്‍ലാല്‍.
മായയുടെ 2025
നായ്ക്കുട്ടിയെ കയ്യിലേന്തി സുചിത്ര മോഹന്‍ലാല്‍.
മായയുടെ 2025
ജൂഡ് ആന്‍റണി സംവിധാനം ചെയ്യുന്ന തുടക്കം മായയുടെ ആദ്യത്തെ സിനിമയാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ അതിഥി വേഷത്തിലുണ്ടെന്നാണ് വിവരം.

