MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Yatra
  • Destinations (Yatra)
  • മനുഷ്യനെ അടിമുടി പരീക്ഷിക്കുന്ന പ്രകൃതി; അഗസ്ത്യാര്‍കൂടം കാഴ്ചകൾ കാണാം

മനുഷ്യനെ അടിമുടി പരീക്ഷിക്കുന്ന പ്രകൃതി; അഗസ്ത്യാര്‍കൂടം കാഴ്ചകൾ കാണാം

ഇത് വെറുമൊരു മലകയറ്റമല്ല. അഗസ്ത്യനെ തേടിയുള്ള യാത്രയാണ്. എണ്ണിയാലൊടുങ്ങാത്ത ഔഷധച്ചെടികളുടെ ഗന്ധമുള്ള കാറ്റേറ്റ് കയറി ചെല്ലുന്നത് സഹ്യന്റെ ഹൃദയത്തിലേക്ക്. പ്രകൃതിയുടെ ആത്മീയതയിലേക്കുള്ള ഒളിച്ചോട്ടം. ഭൂമിയിലെ സ്വർഗ്ഗമെന്ന് വിളിക്കാവുന്ന അ​ഗസ്ത്യാർകൂടം.

2 Min read
Author : Web Desk
Published : Feb 15 2026, 05:28 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
17
സഹ്യപർവ്വത നിരകളിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടി
Image Credit : Asianet News

സഹ്യപർവ്വത നിരകളിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടി

സമുദ്രനിരപ്പിൽ നിന്ന് 1,868 മീറ്റർ അതായത് ഏകദേശം 6,129 അടി ഉയരത്തിൽ, കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന അഗസ്ത്യാർകൂടം സഹ്യപർവ്വത നിരകളിലെ രണ്ടാമത്തെ ഉയർന്ന കൊടുമുടിയാണ്. കരമനയാർ, നെയ്യാർ, തമിഴ്‌നാട്ടിലെ താമരഭരണി തുടങ്ങിയ നദികൾക്ക് ജന്മം നൽകുന്ന ഈ മലനിരകൾ വെറും ജലസ്രോതസ്സുകളല്ല. അവ സപ്തർഷികളിൽ ഒരാളായ, ആയുർവേദത്തിന്റെയും സിദ്ധവൈദ്യത്തിന്റെയും ആചാര്യനായ, അഗസ്ത്യമുനിയുടെ അനശ്വരമായ വാസസ്ഥലമായി വിശ്വസിക്കപ്പെടുന്നു. 

27
ഓരോ ചുവടും സഹ്യന്റെ ഹൃദയത്തിലേക്ക്
Image Credit : Asianet News

ഓരോ ചുവടും സഹ്യന്റെ ഹൃദയത്തിലേക്ക്

ഓരോ ചുവടും സഹ്യന്റെ ഹൃദയത്തിലേക്കാണ്. നിങ്ങളുടെ ശ്വാസവും ഹൃദയമിടിപ്പും പരീക്ഷിക്കപ്പെടുന്ന നിമിഷങ്ങളാണ് യാത്രയിലുടനീളം കാത്തിരിക്കുന്നത്. ചെങ്കുത്തായ പാറക്കെട്ടുകൾക്കും വന്യമൃഗങ്ങൾ കാവൽ നിൽക്കുന്ന കാട്ടുപാതകൾക്കും അപ്പുറം ഒരേ ഒരു ലക്ഷ്യം മാത്രമേയുള്ളൂ. മന്ത്രം മണക്കുന്ന ആ കൊടുമുടിയിലെത്തുക!

Related Articles

Related image1
ഇവിടൊരു കുളി മതി, മുഴുവൻ ദിനവും ഫ്രഷ്; പോകാം ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേയ്ക്ക്
Related image2
സോഷ്യൽ മീഡിയയ്ക്ക് വേണ്ടിയല്ല, മനമറിഞ്ഞ് വേണം യാത്ര; മൈന്‍ഡ് ഫുള്‍ ട്രാവല്‍ പ്രോത്സാഹിപ്പിക്കാന്‍ കേരള ടൂറിസം
37
കാടിന്റെ വന്യതയോടുള്ള പോരാട്ടം
Image Credit : Asianet News

കാടിന്റെ വന്യതയോടുള്ള പോരാട്ടം

ബോണക്കാട് നിന്ന് തുടങ്ങുന്ന ഈ യാത്ര, കാടിന്റെ വന്യതയോടുള്ള പോരാട്ടമാണ്. ഓരോ ചുവടിലും കാട് നിങ്ങളോട് സംസാരിക്കും. ഇവിടെ ഓരോ കല്ലിനും ഓരോ കഥ പറയാനുണ്ട്, ഓരോ കാറ്റിനും ഓരോ മന്ത്രം ചൊല്ലാനുണ്ട്. അ​ഗസ്ത്യാർകൂടം താഴ്വരകളിലൂടെ ഇന്നും മുനിവര്യൻ സഞ്ചരിക്കുന്നുണ്ടെന്ന് അവിടുത്തെ നിശബ്ദത നിങ്ങളോട് പറയും. അവിടെ ആധുനിക മനുഷ്യന്റെ യുക്തികൾ അപ്രസക്തമാകുന്നു.

47
കാടിന്റെ അനുവാദത്തോടെ മല കയറ്റം
Image Credit : Asianet News

കാടിന്റെ അനുവാദത്തോടെ മല കയറ്റം

നിങ്ങൾ മല കയറുന്നത് കാടിന്റെ അനുവാദത്തോടെയാണ്. ഇറ്റക്കാടുകൾ കടന്ന് മുന്നോട്ടുള്ള യാത്രയിൽ വന്യതയുടെ ഗന്ധം നിങ്ങളുടെ സിരകളിൽ പടരും. കുത്തനെയുള്ള മല കയറ്റത്തിനിടെ ശരീരം തളർന്നേക്കാം, പക്ഷേ പ്രകൃതി കരുതിവെച്ച ഔഷധച്ചെടികളുടെ പ്രാണവായു നിങ്ങളെ മുന്നോട്ട് നയിക്കും.

57
പ്രകൃതി ഒളിപ്പിച്ച അത്ഭുതക്കാഴ്ചകൾ
Image Credit : Asianet News

പ്രകൃതി ഒളിപ്പിച്ച അത്ഭുതക്കാഴ്ചകൾ

അട്ടകളുടെ രക്തദാഹവും, കഠിനമായ തണുപ്പും, വിശപ്പും, ശ്വാസം മുട്ടിക്കുന്ന കയറ്റങ്ങളും നിങ്ങളെ തളർത്താൻ ശ്രമിക്കും. പക്ഷേ, തോറ്റു കൊടുക്കാത്ത മനസ്സിന് മുന്നിൽ കാട് വഴിമാറിക്കൊടുക്കും. അവിടെ, ആകാശത്തോളം ഉയരത്തിൽ വെച്ച് നിങ്ങൾ അറിയും. പ്രകൃതി എത്രത്തോളം വലുതാണെന്നും, മനുഷ്യൻ എത്രത്തോളം ചെറുതാണെന്നും!

67
ആകാശനീലിമയുടെ താഴെ അഗസ്ത്യൻറെ ശിൽപ്പം
Image Credit : Asianet News

ആകാശനീലിമയുടെ താഴെ അഗസ്ത്യൻറെ ശിൽപ്പം

കൊടുമുടിയുടെ നെറുകയിൽ നൂറ്റാണ്ടുകളായി വിശ്വാസികളുടെ മനസ്സിൽ കൊത്തിവെച്ച ഭക്തിയുടെയും ആത്മീയതേജസ്സിന്റെയും പ്രകാശമായ അഗസ്ത്യൻറെ ശിൽപ്പം കാണാം. മലമുകളിലെത്തുന്ന ഓരോ വിശ്വാസിയും ആകാശനീലിമയുടെ താഴെ ശാന്തതയിൽ തപസ്സുചെയ്യുന്ന മുനിവര്യന്റെ മുന്നിൽ കൈകൂപ്പുന്നു. ചുറ്റിനും നോക്കിയാൽ പ്രപഞ്ചത്തിന്റെ വിശ്വരൂപം കാണാം.

77
തിരമാലകളെപ്പോലെ അലയടിക്കുന്ന മേഘങ്ങൾ
Image Credit : Asianet News

തിരമാലകളെപ്പോലെ അലയടിക്കുന്ന മേഘങ്ങൾ

താഴെ മേഘങ്ങൾ തിരമാലകളെപ്പോലെ അലയടിക്കും. കഠിനമായ യാത്രയുടെ വേദന ഒരു തണുത്ത കാറ്റിൽ അലിഞ്ഞുതീരും. ആ നിമിഷം, നിങ്ങൾ നിങ്ങളെത്തന്നെ മറക്കും. പ്രകൃതിയും നിങ്ങളും ഒന്നായിത്തീരും. മലമുകളിൽ നിങ്ങൾ ലോകത്തെ കാണും, ഉള്ളിലേക്ക് നോക്കുമ്പോൾ നിങ്ങളെത്തന്നെയും! അപ്പോഴും ഇതിനുള്ളിലെവിടെയോ.. എവിടെയോ.. തപമാണഗസ്ത്യൻ എന്ന വരികൾ മനസ് മന്ത്രിച്ചുകൊണ്ടേയിരിക്കും.

About the Author

WD
Web Desk
യാത്ര

Latest Videos
Recommended Stories
Recommended image1
ഇവിടൊരു കുളി മതി, മുഴുവൻ ദിനവും ഫ്രഷ്; പോകാം ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേയ്ക്ക്
Recommended image2
ഒറ്റ നോട്ടത്തിൽ മനുഷ്യന്റെ തലയോട്ടി തന്നെ! സഞ്ചാരികളെ ആകർഷിച്ച് ഫാന്റം റോക്ക്
Recommended image3
Now Playing
ഭൂമിയിലെ സ്വര്‍ഗം; സഹ്യന്‍റെ ഹൃദയത്തിലെ അഗസ്ത്യാര്‍കൂടം
Related Stories
Recommended image1
ഇവിടൊരു കുളി മതി, മുഴുവൻ ദിനവും ഫ്രഷ്; പോകാം ആഢ്യൻപാറ വെള്ളച്ചാട്ടത്തിലേയ്ക്ക്
Recommended image2
സോഷ്യൽ മീഡിയയ്ക്ക് വേണ്ടിയല്ല, മനമറിഞ്ഞ് വേണം യാത്ര; മൈന്‍ഡ് ഫുള്‍ ട്രാവല്‍ പ്രോത്സാഹിപ്പിക്കാന്‍ കേരള ടൂറിസം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2026 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved