ഡാർക്ക് ചോക്ലേറ്റുമായി ബ്ലൂബെറി ചേർക്കുന്നതാണ് ആദ്യത്തെ കോമ്പോ. പോളിഫെനോളുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഈ കോമ്പോ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും. ഇത് വൈജ്ഞാനിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിനും ഹൃദയ പ്രവർത്തനത്തിനും പ്രതിരോധശേഷിക്കും നിർണായകമായ പോഷകങ്ങൾ ലഭിക്കാൻ പഴങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ലളിതവും രുചികരവും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമായ നാല് പഴങ്ങളുടെ കോമ്പോ ബ്രെയിനിനെ കൂടുതൽ മികവുറ്റതാക്കുന്നതായി പോഷകാഹാര വിദഗ്ദ്ധയായ ദീപ്സിഖ ജെയിൻ പറയുന്നു. ആരോഗ്യമുള്ള നിങ്ങളുടെ മികച്ച ഭക്ഷണ കോമ്പിനേഷനുകൾ എന്ന് കുറിച്ച് കൊണ്ടാണ് ദീപ്സിഖ ഇൻസ്റ്റ​​ഗ്രാമിൽ പോസ്റ്റ് പങ്കുവച്ചത്.

ഡാർക്ക് ചോക്ലേറ്റുമായി ബ്ലൂബെറി ചേർക്കുന്നതാണ് ആദ്യത്തെ കോമ്പോ. പോളിഫെനോളുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഈ കോമ്പോ തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും സഹായിക്കും. ഇത് വൈജ്ഞാനിക ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

മറ്റൊരു ഫലപ്രദമായ കോമ്പോ ആപ്പിളും കറുവപ്പട്ടയുമാണ്. ആപ്പിളിൽ ഗ്ലൈസെമിക് സൂചിക കുറവാണെന്നും ഡയറ്ററി ഫൈബർ കൂടുതലാണെന്നും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുമെന്നും മറുവശത്ത്, കറുവപ്പട്ട ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നു.

ആപ്പിളിൽ കുറഞ്ഞ ജിഐയും ഉയർന്ന അളവിൽ നാരുകളും ഉള്ളതിനാൽ ഈ മിശ്രിതം രക്തത്തിലെ പഞ്ചസാരയും പ്രമേഹവും നന്നായി നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ കറുവപ്പട്ട ശരീരത്തെ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കും.

സ്വാഭാവിക പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് പേരയ്ക്കയും കിവിയും സംയോജിപ്പിക്കുന്നത് ഏറെ നല്ലതാണ്. രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന വിറ്റാമിൻ സി രണ്ട് പഴങ്ങളിലും അടങ്ങിയിട്ടുണ്ട്.

മാതളനാരങ്ങയിൽ ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ചിയ സീഡിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നു. കുതിർത്ത ചിയ വിത്തുകൾക്കൊപ്പം മാതളനാരങ്ങ കഴിക്കാനും ദീപ്സിഖ നിർദ്ദേശിക്കുന്നു. ഈ നാല് പഴങ്ങളുടെ സംയോജനം ലളിതവും എളുപ്പത്തിൽ ഉണ്ടാക്കാവുന്നതുമാണ്.

View post on Instagram