യുപിയിലെ ബദായൂനിൽ ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ. പിപ്രൗളി ഗ്രാമത്തിലാണ് 200 ഓളം പേർക്ക് പേവിഷബാധ പ്രതിരോധ കുത്തിവയപ്പെടുത്തത്

ലക്ക്നൗ: യുപിയിലെ ബദായൂനിൽ ഒരു ഗ്രാമം മുഴുവൻ പേവിഷബാധ ഭീതിയിൽ. പിപ്രൗളി ഗ്രാമത്തിലാണ് 200 ഓളം പേർക്ക് പേവിഷബാധ പ്രതിരോധ കുത്തിവയപ്പെടുത്തത്. നായയുടെ കടിയേറ്റ് ചത്ത എരുമയുടെ പാലിൽ നിന്നുണ്ടാക്കിയ തൈര് കഴിച്ചതാണ് പരിഭ്രാന്തിക്ക് കാരണം. ഡിസംബർ 23ന് നടന്ന ഒരു ശവസംസ്കാര ചടങ്ങിലാണ് ഗ്രാമവാസികൾക്ക് ഈ തൈര് നൽകിയത് ഡിസംബർ 26ന് എരുമ ചത്തതോടെയാണ് ഗ്രാമവാസികൾ വിവരമറിയുന്നത്. തുടർന്ന് മുൻകരുതൽ എന്നോണം 200 ഓളം ഗ്രാമവാസികൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് നൽകി.